മുകേഷ്
കുമാർ
Posted On
date_range Updated On
date_range കഞ്ചാവുമായി ഒരാൾ പിടിയിൽ
മാനന്തവാടി : സർക്കിൾ ഇൻസ്പെക്ടർ പ്രജിത്.എയുടെ നേതൃത്വത്തിൽ ബാവലിയിലെ ചേകാടി ഭാഗത്ത് നടത്തിയ പരിശോധനയിൽ ബിഹാർ സ്വദേശിയായ മുകേഷ് കുമാറിനെ ( 24) 103 ഗ്രാം കഞ്ചാവുമായി എക്സൈസ് കസ്റ്റഡിയിൽ എടുത്തു കർണാടകത്തിലെ ബൈരകുപ്പയിൽ നിന്നും കഞ്ചാവ് വാങ്ങി മടങ്ങുന്ന വഴിയാണ് പ്രതിയെ എക്സൈസ് പിടികൂടിയത്.
ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ ചില്ലറ വിൽപനക്കായി കടത്തി കൊണ്ടുവന്ന കഞ്ചാവാണിത്. എക്സൈസ് പാർട്ടിയിൽ ഓഫിസർ ജോണി. കെ. ജിനോഷ് പി.ആർ. സിവിൽ എക്സൈസ് ഓഫിസർ അരുൺ കൃഷ്ണൻ എന്നിവർ പങ്കെടുത്തു . അനന്തര നടപടികൾക്കായി പ്രതിയെ മാനന്തവാടി എക്സൈസ് റേഞ്ച് ഓഫിസിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.