റോഡിൽ ഒഴുകിയ ഓയിൽ അഗ്നിരക്ഷാസേന
വൃത്തിയാക്കുന്നു
റോഡില് ഓയില് ഒഴുകി; ശുചീകരിച്ച് അഗ്നിരക്ഷ സേന
മാനന്തവാടി: പിക്കപ് വാനില് നിന്നും പാമോയില് റോഡിലേക്ക് പരന്ന് വാഹനങ്ങള് അപകടത്തിൽപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 8.30ഓടെ തവിഞ്ഞാല് പഞ്ചായത്തിലെ നാലാം വാര്ഡില് ഉള്പ്പെട്ട പാല്ചുരം വളവിലാണ് സംഭവം. മാനന്തവാടിയിലേക്ക് വന്ന പിക്കപ് വാനില് നിന്നാണ് ഓയില് റോഡിലേക്ക് ഒഴുകിയത്. 20 മീറ്ററോളം ദൂരത്തില് ഓയില് പരന്നൊഴുകി. തുടര്ന്ന് ഇരുചക്രവാഹനമുള്പ്പെടെ തെന്നിമാറാന് തുടങ്ങി.
മാനന്തവാടിയില് നിന്നും സ്റ്റേഷന് ഓഫീസര് പി.വി. വിശ്വാസിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷ സംഘം സ്ഥലത്തെത്തി സോപ്പുപൊടി ഉപയോഗിച്ച് വെള്ളം ചീറ്റി ഓയില് കഴുകി വൃത്തിയാക്കി. അര മണിക്കൂറോളം എടുത്താണ് റോഡ് വൃത്തിയാക്കിയത്. അഗ്നിരക്ഷസേന ഉദ്യോഗസ്ഥരായ ടി.ജി. പ്രഭാകരന്, ടി.എ. ജയന്, എ.എസ്. ശ്രീകാന്, പി. ധീരജ്, ആര്.സി. ലജിത്ത് എന്നിവര് പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.