തോൽപെട്ടിയിൽ ബസ്
യാത്രക്കാരനിൽനിന്നും
പിടിച്ചെടുത്ത പണം
Posted On
date_range Updated On
date_range തോൽപെട്ടിയിൽ അരക്കോടിയുടെ കുഴൽപണം പിടികൂടി
മാനന്തവാടി: തോൽപെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയിൽ ബസ് യാത്രക്കാരനിൽനിന്ന് അരക്കോടിയുടെ കണക്കിൽപെടാത്ത പണം പിടിച്ചെടുത്തു. ബംഗളൂരുവിൽനിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനായ തമിഴ്നാട് മധുര സ്വദേശി വിജയ്ഭാരതിയിൽ (40) നിന്നാണ് 50 ലക്ഷം രൂപ എക്സൈസ് പിടിച്ചെടുത്തത്.
ശനിയാഴ്ച രാവിലെ അഞ്ചിന് മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രന്‍റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർന്മാരായ പി.ആർ. ജിനോഷ്, കെ.എം. ലത്തീഫ്, സിവിൽ എക്സൈസ് ഓഫീസർന്മാരായ എ. ദിപു, എ. അർജുൻ, ഇ. സാലി, പി.വി. വിപിൻ കുമാർ, വനിത സിവിൽ എക്സൈസ് ഓഫീസർ ജെ.വി. പ്രവീജ എന്നിവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.