ഷിഫാന നസീറ
Posted On
date_range Updated On
date_range റാങ്ക് തിളക്കത്തിൽ മാനന്തവാടി ഗവ. കോളജ്
മാനന്തവാടി: കണ്ണൂർ സർവകലാശാല ബി.എ ഡെവ. ഇക്കണോമിക്സ് ബിരുദ ഫലം പുറത്തു വന്നപ്പോൾ രണ്ട്, മൂന്ന് റാങ്ക് നേടി മാനന്തവാടി ഗവ. കോളജ് വിദ്യാർഥികൾ. വി.എം. ഷിഫാന (86.63 ശതമാനം), നസീറ (85.90 ശതമാനം) എന്നിവരാണ് രണ്ട്, മൂന്ന് റാങ്ക് നേടിയത്.
കാസർകോട് സെൻറ് പയസ് ടെൻത് കോളജിലെ വി.ജെ. ജോസഫിനാണ് ഒന്നാംറാങ്ക്. മാനന്തവാടി വിൻസൻറ് ഗിരി വെളുത്തങ്ങാടൻ മുജീബിന്റെയും സെഫീനയും മകളാണ് ഷിഫാന. വാരമ്പറ്റ ഒമ്പതിൽ ആറങ്ങാടൻ അബ്ദുല്ലയുടെയും മൈമൂനയുടെയും മകളാണ് നസീറ. 74.29 ശതമാനത്തോടെ സർവകലാശാലയിൽ ഉയർന്ന വിജയവും ഡിപ്പാർട്ട്മെൻറ് കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.