Posted On
date_range Updated On
date_range ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച യുവാവ് അറസ്റ്റിൽ
മാനന്തവാടി: മദ്യലഹരിയിൽ ഭാര്യയെ വെട്ടി പ്പരിക്കേൽപിച്ച യുവാവ് അറസ്റ്റിൽ. മുതിരേരി കുടിയിരിക്കൽ ഷൈജു (44) വിനെയാണ് തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം.
മദ്യപിച്ചെത്തിയ ഷൈജു ഭാര്യ ഷൈമോളുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും കത്തി കൊണ്ട് കൈക്ക് വെട്ടുകയുമായിരുന്നു. പരിക്കേറ്റ ഷൈമോൾ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രഥമ ചികിത്സ നേടി. തിങ്കളാഴ്ച രാത്രി തന്നെ കസ്റ്റഡിയിലെടുത്ത പ്രതിയെ ചൊവ്വാഴ്ചയാണ് കോടതിയിൽ ഹാജരാക്കിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.