Posted On
date_range Updated On
date_range വയനാട് മെഡിക്കൽ കോളജ് സായാഹ്ന ഒ.പി നിർത്തലാക്കിയിട്ട് ഒരു മാസം
മാനന്തവാടി: വയനാട് മെഡിക്കൽ കോളജിൽ സായാഹ്ന ഒ.പി നിർത്തലാക്കിയിട്ട് ഒരു മാസം. സായാഹ്ന ഒ.പി നിർത്തലാക്കിയതോടെ നൂറ് കണക്കിന് ആദിവാസികളും സാധാരണക്കാരായ രോഗികളും ദുരിതത്തിലായിരിക്കയാണ്. അത്യാഹിത വാർഡിന് മുമ്പിൽ താൽക്കാലിക ഒ.പി ആരംഭിച്ചെങ്കിലും ദിവസങ്ങൾക്കുള്ളിൽ അതും നിർത്തലാക്കി. ഉച്ച കഴിഞ്ഞെത്തുന്ന രോഗികൾ മണിക്കൂറുകളോളം അത്യാഹിത വാർഡിന് മുമ്പിൽ കാത്തിരുന്ന് ഡോക്ടറെ കാണാനാകാതെ തിരിച്ചു പോകേണ്ടി വരുന്നു. പരാതിയുമായി സൂപ്രണ്ട് ഓഫിസിനെ സമീപിച്ചാൽ പ്രിൻസിപ്പലാണ് കാര്യങ്ങൾ ചെയ്യേണ്ടത് എന്ന് പറഞ്ഞ് കൈയൊഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.