Posted On
date_range Updated On
date_range മരക്കൊമ്പ് പൊട്ടിവീണ് വീട് തകർന്നു
മാനന്തവാടി : മരക്കൊമ്പ് പൊട്ടിവീണ് വള്ളിയൂർകാവ്, കാവുംപുര കോളനിയിലെ വാസുവിന്റെ വീട് തകർന്നു. ഭാര്യ ഭാരതി ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ അപകടം ഒഴിവാകുകയായിരുന്നു. ശുചിമുറിയും തകർന്നു. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. വർഷങ്ങൾ പഴക്കമുള്ള വീട് ഏത് നിമിഷവും നിലം പൊത്താറായ സ്ഥിതിയിലാണ്. അപകട ഭീഷണിയെ തുടർന്ന് വാസുവും കുടുംബവും ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.