മാനന്തവാടി: സ്വകാര്യവ്യക്തിയുടെ തോട്ടം തീപിടിത്തത്തിൽ കത്തിനശിച്ചു. വള്ളിയൂർക്കാവ് കണ്ണിവയൽ പാലമല കുന്നിലാണ് കഴിഞ്ഞദിവസം രാത്രി തീപിടിത്തമുണ്ടായത്.
തെരുവ കുണ്ടയ്ക്ക് തീപിടിച്ച് തോട്ടമാകെ പടരുകയായിരുന്നു. നിരന്നുകിടക്കുന്ന സ്ഥലമായതിനാൽ കാര്യമായ നഷ്ടമുണ്ടായില്ല. നിയന്ത്രിക്കാനായില്ലെങ്കിൽ ജനവാസ കേന്ദ്രത്തിലേക്ക് തീ പടരുമെന്ന ആശങ്ക ഉയർന്നിരുന്നു.
വിവരമറിഞ്ഞ് അഗ്നിരക്ഷ യൂനിറ്റ് സ്ഥലത്തെത്തിയെങ്കിലും വെള്ളം പമ്പ് ചെയ്യാൻ സൗകര്യം ഇല്ലാത്തതിനാൽ നാട്ടുകാരുടെ സഹായത്തോടെ ഒന്നര മണിക്കൂറോളം ചപ്പും വടിയും ഉപയോഗിച്ചാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.