മാനന്തവാടി: കർണാടകയിൽ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കാറിനു തീ പിടിച്ചു. ആറാട്ടുതറ സ്വദേശിയായ ഫാസിലും കുടുംബവും സഞ്ചരിച്ചിരുന്ന കാർ തോൽപ്പെട്ടിയിൽ വെച്ച് അപ്രതീക്ഷിതമായി തീപിടിച്ച് കത്തി നശിച്ചു.
കെ.എ 04 എം.എക്സ് 4428 നമ്പർ കാറാണ് കത്തിയത്. കാറിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട ഉടൻ വാഹനത്തിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാൽ ആളപായം ഉണ്ടായില്ല. വിവരമറിഞ്ഞ ഉടൻ തന്നെ മാനന്തവാടി അഗ്നരക്ഷ സേന സ്റ്റേഷൻ ഓഫീസർ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീയണക്കുകയും വാഹനം റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിക്കയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.