ബി​ജു അ​ക്ഷ​യ് ഷൈ​ജ​ൽ സാ​ദി​ഖ്

ബാവലിയിൽ കഞ്ചാവ് വേട്ട; നാലുപേർ അറസ്റ്റിൽ

മാ​ന​ന്ത​വാ​ടി: കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​പ്ര​ദേ​ശ​മാ​യ വ​യ​നാ​ട് ബാ​വ​ലി ഭാ​ഗ​ത്ത്‌ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​ന്ന​ര​ക്കി​ലോ​യോ​ളം ക​ഞ്ചാ​വ് പി​ടി​കൂ​ടി. മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ സ​ജി​ത് ച​ന്ദ്ര​നും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ല് കേ​സു​ക​ളി​ലാ​യി നാ​ല് പ്ര​തി​ക​ളെ​യും ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വും മാ​രു​തി കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 30 ഗ്രാം ​ക​ഞ്ചാ​വ്‌ ക​ട​ത്താ​ൻ ശ്ര​മി​ച്ച​തി​ന് ക​ണി​യാ​മ്പ​റ്റ കാ​രി​ക്കു​ടി​യ​ൻ കെ.​എ​സ്. ഷൈ​ജ​ൽ, 100 ഗ്രാം ​ക​ഞ്ചാ​വ്‌ കൈ​വ​ശം വെ​ച്ച​തി​ന് കോ​ഴി​ക്കോ​ട് ക​ക്കോ​ടി​മു​ക്ക് പേ​ര​ടി ഇ​ല്ല​ത്തു​വീ​ട്ടി​ൽ പി. ​സാ​ദി​ഖ്, 400 ഗ്രാം ​ക​ഞ്ചാ​വ്‌ കൈ​വ​ശം വെ​ച്ച​തി​ന് കാ​സ​ർ​കോ​ട് കാ​റ​ടു​ക്ക വി​വേ​കാ​ന​ന്ദ ന​ഗ​ർ ല​ക്ഷം വീ​ട് കോ​ള​നി​യി​ലെ ബി​ജു, മാ​രു​തി കാ​റി​ൽ 800 ഗ്രാം ​ക​ഞ്ചാ​വ്‌ കൈ​വ​ശം വെ​ച്ച​തി​നു വ​യ​നാ​ട് പൊ​ഴു​ത​ന അ​ച്ചു നി​വാ​സി​ൽ അ​ക്ഷ​യ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​ര​ള​ത്തി​ലേ​ക്ക് വ്യാ​പ​ക​മാ​യി ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​ലു​പേ​രെ​യും ക​സ്റ്റ​ഡി​ലെ​ടു​ത്ത​ത്. പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​നൂ​പ്, പ്രി​ൻ​സ്, ജോ​ബി​ഷ്, നി​ക്കോ​ളാ​സ് ജോ​സ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Cannabis poaching in Bavali; Four people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.