Posted On
date_range Updated On
date_range കടുവ കണക്കെടുപ്പിന് സ്ഥാപിച്ച 55,000 രൂപ വിലയുള്ള കാമറകൾ മോഷണം പോയി
മാനന്തവാടി: മക്കിയാട് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ കോളിപ്പാട് വനഭാഗത്ത് കടുവ കണക്കെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ച രണ്ടു കാമറകള്‍ മോഷണം പോയതായി പരാതി. പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍നിന്ന് എത്തിച്ച കാമറ ട്രാപ്പുകള്‍ ശനിയാഴ്ചയായിരുന്നു ഈ ഭാഗങ്ങളില്‍ സ്ഥാപിച്ചത്. ബുധനാഴ്ചയാണ് ഇവ നഷ്ടപ്പെട്ടതായി വനം വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടത്. 55,000 രൂപ വിലയുള്ള രണ്ടു കാമറകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് തൊണ്ടര്‍നാട് പൊലീസും വനം വകുപ്പും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.