എടവക പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് മുസ്തഫ തയുള്ളതിൽ അവതരിപ്പിക്കുന്നു
മാനന്തവാടി: അർഹർക്ക് വീട്, എല്ലാവർക്കും കുടിവെള്ളം, ക്ഷീര കാർഷിക മേഖലയിൽ വൻ നേട്ടം തുടങ്ങിയ ലക്ഷ്യങ്ങളുമായി എടവക ഗ്രാമ പഞ്ചായത്ത് 2026-27 ബജറ്റ്.
എല്ലാവർക്കും വീട് ലഭ്യമാക്കുന്നതിന്നായി 56400000 രൂപയും, സ്വന്തം ഭൂമിയിൽ കൃഷികൾ നട്ടു പരിപാലിച്ച് വരുമാന മാർഗ്ഗം കണ്ടെത്തുന്നതിനും നെൽകൃഷിയും, പശുവളർത്തലും ഉപജീവന മാർഗ്ഗമാക്കിയ കർഷകർക്കുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനും ജലസേചന പദ്ധതികൾ നടപ്പിലാക്കുന്നതിനുമായി 10111000 രൂപയും നീക്കിവെച്ചുള്ള ബജറ്റ് വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതിൽ അവതരിപ്പിച്ചു.
പ്രസിഡന്റ് ഗിരിജ സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. 658305804 രൂപ വരവും, 6479 29000 രൂപ ചെലവും 10376804 രൂപ മിച്ചവും ഉള്ള ബജറ്റാണിത്. ജില്ലാ പഞ്ചായത്ത് മെമ്പർ ജിൽസൺ തൂപ്പുംകര, സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ വിനോദ് തോട്ടത്തിൽ, സുബൈദ തോക്കൻ, ലീല ബാലൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഉഷ വിജയൻ, ചിന്നമ്മ ജോസ്, ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി അസീസ്, ഹെഡ് ക്ലാർക്ക് ബൈജു ബാബു, അക്കൗണ്ടന്റ് സുനിത .യു., മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എച്ച്.ബി.പ്രദീപ് മാസ്റ്റർ, ബ്രാൻ അഹമ്മദ് കുട്ടി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.