Posted On
date_range Updated On
date_range 17 കാരിയെ വിവാഹംചെയ്ത യുവാവ് അറസ്റ്റിൽ
ഗൂഡല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. നീലഗിരി കോത്തഗിരി കപ്പച്ചി സ്വദേശി സന്തോഷ് (25)നെയാണ് പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് 17കാരിയെ വിവാഹം ചെയ്തത്. പെൺകുട്ടി ആറുമാസം ഗർഭിണിയുമാണ്. ഇതുസംബന്ധിച്ച് ചൈൽഡ് ലൈൻ അധികൃതർ നടത്തിയ അേന്വഷണത്തിലാണ് പ്രായം തികയാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ചു വിവാഹം ചെയ്തതായി കണ്ടെത്തിയത്. അധികൃതർ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.