മ​ജ്‌​ലി​സ് കോ​ള​ജ് സ്നേ​ഹ​വീ​ട്; താ​ക്കോ​ൽ ദാ​നം ഇ​ന്ന്

പ​ടി​ഞ്ഞാ​റ​ത്ത​റ: മു​ണ്ട​ക്കൈ ഉ​രു​ൾ ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് ആ​ശ്വാ​സ​മേ​കാ​ൻ വ​ളാ​ഞ്ചേ​രി പു​റ​മ​ണ്ണൂ​ർ മ​ജ്‌​ലി​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് പ്ര​ഖ്യാ​പി​ച്ച ‘വ​യ​നാ​ടി​നൊ​പ്പം മ​ജ്‌​ലി​സ്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച ര​ണ്ടാ​മ​ത്തെ സ്നേ​ഹ​വീ​ടി​ന്റെ താ​ക്കോ​ൽ ദാ​നം വ്യാ​ഴാ​ഴ്ച ഉ​ച്ച ര​ണ്ടി​ന് പ​ടി​ഞ്ഞാ​റ​ത്ത​റ മു​ണ്ട​കു​റ്റി​യി​ൽ ന​ട​ക്കും. ത​ദ്ദേ​ശ വ​കു​പ്പ് മ​ന്ത്രി കെ.​എം. ഷാ​ജി, കോ​ട്ട​ക്ക​ൽ എം.​എ​ൽ.​എ കെ.​കെ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.

മു​ണ്ട​കു​റ്റി​യി​ലെ ക​ല്ലാ​ച്ചി സൂ​പ്പി, ഭാ​ര്യ ക​ട്ട്യാ​ണ ആ​യി​ഷ എ​ന്നി​വ​ർ ന​ൽ​കി​യ സ്ഥ​ല​ത്താ​ണ് വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. എ​ൻ.​എ​സ്.​എ​സ് വ​ള​ന്റി​യ​ർ​മാ​ർ, കോ​ള​ജി​ലെ അ​ധ്യാ​പ​ക​ർ, പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ, മാ​നേ​ജ്‌​മെ​ന്റ് ഭാ​ര​വാ​ഹി​ക​ൾ, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ്മ​യി​ലാ​യി​രു​ന്നു നി​ർ​മാ​ണം. 1100 ച​തു​ര​ശ്ര അ​ടി​യി​ൽ 20 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് വീ​ട്.

കോ​ള​ജ് ത​യാ​റാ​ക്കി​യ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് തു​ക ക​ണ്ടെ​ത്തി​യ​തെ​ന്ന് മ​ജ്‌​ലി​സ് സെ​ക്ര​ട്ട​റി സി.​പി. ഹം​സ, കോ​ള​ജ് ഗ​വേ​ണി​ങ് ബോ​ഡി ചെ​യ​ർ​മാ​ൻ സ​ലീം കു​രു​വ​മ്പ​ലം, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മു​ഹ​മ്മ​ദ് കു​ട്ടി, ഡ​യ​റ​ക്ട​ർ എ​ൻ. നൗ​ഷാ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു. 

Tags:    
News Summary - Majlis College House Key donation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.