സുന്ദരൻ
Posted On
date_range Updated On
date_range തോക്കുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ
ഗൂഡല്ലൂർ: തമിഴ്നാട്, കർണാടക അതിർത്തി ചെക്ക് പോസ്റ്റ് കക്കനഹള്ളിയിൽ വാഹന പരിശോധനക്കിടെ മസിനഗുഡി പൊലീസ് മഹാരാഷ്ട്രയിലെ കോലാപ്പൂർ സ്വദേശിയെ നാടൻ തോക്കുമായി പിടികൂടി. എസ്.ഐ ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് വാഹന പരിശോധനക്കിടെ തോക്ക് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നാണ് മഹാരാഷ്ട്ര കോലാപ്പൂർ സ്വദേശി സുന്ദരനെ (35) ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. സി.ഐ ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.