മ​ഞ്ചൂ​രി​ന് സ​മീ​പം അ​ജ്ഞാ​ത​വാ​ഹ​ന​മി​ടി​ച്ച് ച​ത്ത

പു​ള്ളി​പ്പു​ലി​യു​ടെ ജ​ഡം പോ​സ്റ്റ്മോ​ർ​ട്ടം

ന​ട​പ​ടി​ക​ൾ​ക്ക് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ

അജ്ഞാത വാഹനമിടിച്ച് പുള്ളിപ്പുലി ചത്തു

ഗൂഡല്ലൂർ: മഞ്ചൂരിന് സമീപം അജ്ഞാതവാഹനമിടിച്ച് പുള്ളിപ്പുലി ചത്ത സംഭവത്തെക്കുറിച്ച് വനപാലകർ അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാത്രിയാണ് പുള്ളിപ്പുലിയെ റോഡിൽ ചത്തുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടനെ വനപാലകരെത്തി ജഡം കൈപ്പറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വ്യാഴാഴ്ച അഗ്നിക്കിരയാക്കി. പത്തു വയസ്സുള്ള ആൺ പുലിയാണ് ചത്തത്. ഇടിച്ച വാഹനത്തിന്റെ വിവരങ്ങളും മറ്റും വനപാലകർ അന്വേഷിച്ചു വരുകയാണ്.

Tags:    
News Summary - Leopard killed after being hit by an unknown vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.