പ്രതി രാജേഷ്
സുൽത്താൻ ബത്തേരി: മൂടക്കൊല്ലി സ്വദേശി കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപിച്ച പ്രതിക്ക് തടവും പിഴയും ശിക്ഷ. പഴുപ്പത്തൂർ അരിവയൽ തെരക്കാട്ടുവയലിൽ വീട്ടിൽ രാജേഷിനെ(43)യാണ് കൽപറ്റ അഡീഷനൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി (1) ജഡ്ജി പി. സൈദലവി ശിക്ഷിച്ചത്. വധശ്രമത്തിന് 10 വർഷവും മാരകായുധമുപയോഗിച്ച് പരിക്കേൽപിച്ചതിന് 7 വർഷവും 50000 രൂപ പിഴയടക്കാനുമാണ് ശിക്ഷ വിധിച്ചത്.
2022 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. അരിവയലിൽ വാടകക്ക് താമസിക്കുകയായിരുന്ന മൂടക്കൊല്ലി സ്വദേശിയായ റെജിയെ പൈസ കടം ചോദിച്ചത് കൊടുക്കാത്തതിലും പ്രതിയുടെ മറ്റൊരു കേസിൽ ജാമ്യം നിൽക്കുന്നത് വിസമ്മതിച്ചതിലുമുള്ള വിരോധത്തിൽ തൊട്ടടുത്ത റൂമിലുണ്ടായിരുന്ന രാജേഷ് കത്തി കൊണ്ട് കഴുത്തിലും ചെവിയുടെ പിറകുഭാഗത്തും വെട്ടി ഗുരുതര പരിക്കേൽപിക്കുകയായിരുന്നു. കേസിലെ വിചാരണക്കിടെ 2025ൽ റെജി ആത്മഹത്യ ചെയ്തിരുന്നു.
അന്നത്തെ മീനങ്ങാടി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടറായിരുന്ന സി. രാംകുമാറാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഭിലാഷ് ജോസഫ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.