കൽപറ്റ: കമ്പളക്കാട് ടൗൺ പരിസരത്ത് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. കമ്പളക്കാട്ടെ മിൻഷാ ഹോസ്പിറ്റലിെൻറ പിറകുവശത്തുള്ള കിഴക്കേകുന്നിൽ വാഴയിൽ ഫിറോസിെൻറ വീടിനു തൊട്ടടുത്തായി വെള്ളിയാഴ്ച ഉച്ചക്കുശേഷം പുലിയെ കണ്ടതായാണ് വിവരം.
കൽപറ്റ സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസവും കമ്പളക്കാട് പരിസരത്ത് പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു.എന്നാൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ആളുകൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
അജ്ഞാത ജീവി മുയലുകളെ കൊന്നു
വെള്ളമുണ്ട: വീട്ടുമുറ്റത്തെ കൂട്ടിലുണ്ടായിരുന്ന വളര്‍ത്തുമുയലുകളെ അജ്ഞാത ജീവി കൊന്നുതിന്നു. ചെറുകര മാഞ്ചേരി ഷിബുവിെൻറ 30 വളര്‍ത്തു മുയലുകളെയാണ് അജ്ഞാത ജീവി കൊന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മുയലുകളെ കൂടിന് പുറത്ത് കൊന്നിട്ട നിലയിലും പകുതി തിന്ന നിലയിലും കണ്ടെത്തിയത്. 60 മുയലുകളാണ് കൂട്ടിലുണ്ടായിരുന്നത്. പകുതിയിലധികവും പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്.
വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തിയതില്‍ കാട്ടുപൂച്ച വിഭാഗത്തില്‍പെട്ട ജീവിയായിരിക്കാം കൊലപ്പെടുത്തിയതെന്നാണ് നിഗമനം. കൃഷിക്കാരനായ ബിജുവിെൻറ വരുമാനമാര്‍ഗം കൂടിയായിരുന്നു മുയല് വളര്‍ത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.