പുള്ളിപ്പുലി ചത്ത സംഭവം: ഡോഗ് സ്ക്വാഡി​​െൻറ സഹായത്തോടെ അന്വേഷണം

ഗൂഡല്ലൂർ: പന്തല്ലൂർ താലൂക്കിലെ അത്തിക്കുന്നിൽ സ്വകാര്യ എസ്​റ്റേറ്റി​െൻറ തേയിലക്കാട്ടിൽ പുള്ളിപ്പുലി ചത്ത സംഭവത്തിൽ ഡോഗ് സ്ക്വാഡി​െൻറ സഹായത്തോടെ വനപാലകർ അന്വേഷണം ഊർജിതമാക്കി. നാലു വയസ്സുള്ള ആൺപുലി ചാവാൻ കാരണം വെടിയേറ്റതാണെന്ന് പോസ്​റ്റുമോർട്ടത്തിൽ വ്യക്തമായതോടെയാണ് ഡി.എഫ്.ഒ സുമേഷ് സോമ​െൻറ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്.

പുലിയുടെ ജഡത്തിൽ നിന്ന് റബർ ബുള്ളറ്റും കണ്ടെത്തി. ഇതോടെയാണ്​ സത്യമംഗലത്തുനിന്ന് ടൈഗർ എന്ന ഡോഗിനെ വരുത്തി തിരച്ചിലും അന്വേഷണവും പുരോഗമിക്കുന്നത്. ദേവാല പൊലീസും സഹായത്തിനായുണ്ട്. തൊഴിലാളികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചാണ് അന്വേഷണം മുന്നോട്ടുപോവുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.