representation image

ഭൂമി വിലനിർണയ വഴികാട്ടി രജിസ്റ്ററിൽ അപാകത

ഗൂഡല്ലൂർ: 2017ൽ രജിസ്ട്രേഷൻ വകുപ്പ് പ്രസിദ്ധീകരിച്ച ഭൂമി വിലനിർണയ വഴികാട്ടി രജിസ്റ്ററിൽ പട്ടയ നിലങ്ങൾക്ക് പൂജ്യം വില. പന്തല്ലൂർ താലൂക്കിലെ നെല്ലിയാളം 2 ജന്മം വില്ലേജിലെ ഗൈഡ് ലൈൻ വാല്യൂ രജിസ്ട്രറിലാണ് ഇപ്രകാരം അപാകതകൾ ഉള്ളത്.

1969 ജന്മം ഒഴിപ്പിക്കൽ നിയമപ്രകാരം ലഭിച്ച പട്ടയ ഭൂമികൾക്കാണ് സീറോ വില രേഖപ്പെടുത്തിയിട്ടുള്ളത്. സീറോ വാല്യൂ രേഖപ്പെടുത്തിയ സർവേ നമ്പറുകളിലെ ഭൂമിയുടെ തരംതിരിവ് കുറിച്ചിരിക്കുന്നത് സർക്കാർ ഭൂമി എന്നാണ്.

സീറോ വാല്യൂ രേഖപ്പെടുത്തിയ സർവേ നമ്പറുകളിൽ ഉൾപ്പെടുത്തിയ പട്ടയ ഭൂമിയിൽ ആധാരം രജിസ്ട്രാക്കണമെങ്കിൽ ആദ്യം വിലനിർണയം ചെയ്തു കിട്ടണം. വില നിർണംയ കിട്ടണം എന്ന അപേക്ഷയോടൊപ്പം ഭൂമിയുടെ പട്ടയ രേഖകളും എഫ്.എം.ബി സ്കെച്ച്, ടോപ് സ്കെച്ച്, അടങ്കൽ, ചിട്ട എന്നിവ കൂടി സമർപ്പിച്ചിരിക്കണം.

അപ്രകാരം സമർപ്പിക്കുന്ന അപേക്ഷ ഗൂഡല്ലൂർ സബ് രജിസ് ട്രാർ ഓഫിസിൽ നൽകേണ്ടതും ആയത് ജില്ല രജിസ് ട്രാറുടെ പരിഗണനക്ക് വിടേണ്ടതുമാണ്. ജില്ല രജിസ്റ്റർ ഭൂമി വില നിർണയിച്ചശേഷം കോയമ്പത്തൂരിലുള്ള ഡെപ്യൂട്ടി റജിസ്ട്രേഷൻ ഐ.ജിക്ക് അംഗീകാരത്തിനായി അയക്കുന്നതാണ്.

ഡി.ഐ.ജി അംഗീകരിച്ച ശേഷം മാത്രമേ ആധാരം രജിസ്റ്റർ ചെയ്യുകയുള്ളൂ എന്ന് സബ് രജിസ്റ്റാർ പറയുന്നു. ഓരോ സർവേ നമ്പറുകളിൽ ഉള്ള ഉടമകൾ ഇപ്രകാരം അപേക്ഷകൾ നൽകി നടപടികൾക്കായി കാത്തിരിക്കണം. ഇതിന് മാസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്ന് ആധാരം എഴുത്തുകാർ പറയുന്നു.

കുടുംബാംഗങ്ങൾ തമ്മിൽ ആധാരം രജിസ്ട്രേഷൻ അനുവദിച്ച ഈ സാഹചര്യത്തിൽ ഈ തടസ്സം കർഷകർക്ക് വലിയ വിഷമം ഉണ്ടാക്കുന്നതാണ്. ഈ അപാകതകൾ വരുത്തിവെച്ചത് റവന്യൂ അധികാരികളുടെ തെറ്റായ റിപ്പോർട്ടിലൂടെ ആണെന്നാണ് രജിസ്ട്രേഷൻ വകുപ്പ് പറയുന്നത്.

വഴികാട്ടി റജിസ്റ്ററിലെ അപാകത തിരുത്തി കിട്ടാൻ ജില്ല കലക്ടറെയും രജിസ്ട്രേഷൻ വകുപ്പിനെയും സമീപിക്കാൻ കർഷകരും ഭൂഉടമകളും ഒരുങ്ങുന്നു.

ഊട്ടിയിൽ കലക്ടർ ഓഫിസിൽ മാസംതോറും നടന്നുവരുന്ന കർഷക പരാതി പരിഹാര ക്യാമ്പിൽ വഴികാട്ടി രജിസ്റ്ററിലെ തെറ്റുകൾ തിരുത്തി കിട്ടാൻ അപേക്ഷകളും ഹരജികളും സമർപ്പിക്കുകയാണെങ്കിൽ ഉടൻ പരിഹാരം ഉണ്ടാവുന്നതാണെന്ന് ആധാരം എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ എ. ഷൺമുഖൻ അയനിപുര പറഞ്ഞു.

Tags:    
News Summary - Inaccuracy in Land Valuation Guide Register

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.