ഊട്ടി ഗൂഡല്ലൂർ പാതയിൽ വിൽപനക്ക് വെച്ച നാടോടികളുടെ വ്യാജ തേൻ കൗൺസിലർ ഉസ്മാൻ തടഞ്ഞ് നിർത്തി അധികൃതരോട് പരാതിപ്പെട്ടപ്പോൾ
Posted On
date_range Updated On
date_range വ്യാജ തേൻ വിൽപന: നടപടിയെടുക്കുന്നില്ലെന്ന് പരാതി
ഗൂഡല്ലൂർ: വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ഊട്ടി-ഗൂഡല്ലൂർ-മൈസൂർ ദേശീയപാതയിൽ വ്യാജ തേൻ വിൽപന നടക്കുന്നത് കണ്ടെത്തി തടഞ്ഞ് അധികൃതർക്ക് വിവരം നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് പരാതി. തേൻ കൂടടക്കം പ്രദർശിപ്പിച്ചാണ് വെല്ലം ഉരുക്കിയും മറ്റും നിർമിച്ച വ്യാജ തേൻ വിൽപന നടത്തുന്നത്. '
കഴിഞ്ഞ ദിവസം ഊട്ടി ഗൂഡല്ലൂർ പാതയിൽ വിൽപനക്ക് വെച്ച നാടോടികളുടെ വ്യാജ തേൻ വിൽപന, കോൺഗ്രസ് നേതാവും ഗൂഡല്ലൂർ നഗരസഭ കൗൺസിലറുമായ ഉസ്മാൻ തടഞ്ഞ് ഡി.എഫ്.ഒ, ഭക്ഷ്യസുരക്ഷ വിഭാഗം അധികൃതർ എന്നിവരോടും മറ്റും പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്നാണ് കൗൺസിലറുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.