എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ

ലക്കിടി: കാറിൽ കടത്തിയ 11.2 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേരെ ജില്ല ലഹരിവിരുദ്ധ സ്ക്വാഡും വൈത്തിരി പൊലീസും ചേർന്ന് പിടികൂടി. പൊലീസ് പിടികൂടിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഒരാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. മുട്ടിൽ ചെറുമൂലവയൽ സി. അബൂബക്കർ എന്ന ഇച്ചാപ്പു (49), മേപ്പാടി റിപ്പൺ ആനക്കുണ്ട് കെ. അനസ് (25), മേപ്പാടി മാൻകുന്ന് പി. ഷാഹിൽ (30) എന്നിവരാണ് പിടിയിലായത്. ലക്കിടിയിലെ കവാടത്തിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവർ വലയിലാകുന്നത്. അബൂബക്കർ നിരവധി കേസുകളിൽ പ്രതിയാണ്.

കെ.എൽ 11 പി 9695 നമ്പർ കാറിൽ വരുകയായിരുന്ന ഇവരെ പൊലീസ് പരിശോധനക്കായി തടഞ്ഞപ്പോൾ ഷാഹിൽ ഡ്രൈവിങ് സീറ്റിൽ നിന്നും ഇറങ്ങി ഓടിപ്പോവുകയും തുടർന്ന് പൊലീസ് പിന്തുടർന്ന് പിടികൂടുകയുമായിരുന്നു. അബൂബക്കറിന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നാണ് പോളി‌ത്തീൻ കവറിൽ സൂക്ഷിച്ച നിലയിൽ 11.2 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുന്നത്. സബ് ഇൻസ്‌പെക്ടർമാരായ സജേഷ് സി ജോസിന്റെയും, എൻ. ഹരീഷ് കുമാറിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.

Tags:    
News Summary - Three arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.