പൊലീസുദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിൽ അറസ്റ്റ്

പനമരം: ബീവറേജ് ഔട്ട് ലെറ്റിൽ പൊതുജനങ്ങൾക്ക് ശല്യമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും തടയാൻ ശ്രമിച്ച പൊലിസുദ്യോഗസ്ഥരെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തെന്ന കേസിൽ യുവാവിനെ അറസ്റ്റു ചെയ്തു. കേണിച്ചിറ പൂതാടി സ്വദേശി മുണ്ടക്കൽ വീട്ടിൽ കണ്ണായി എന്ന നിഖിലിനെയാണ് പനമരം പൊലീസ് അറസ്റ്റ് ചെയ്തത്.

നിഖിൽ കേണിച്ചിറ പൊലീസ് സ്റ്റേഷൻ പരിധിയിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളും കാപ്പ കേസുൾപ്പെടെ വിവിധ അക്രമ കേസുകളിൽ ഉൾപ്പെട്ടയാളുമാണെന്ന് പൊലിസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Tags:    
News Summary - Arrested in case of assault on police officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.