തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട; 87 ലക്ഷം പിടികൂടി
മാനന്തവാടി: തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 87 ലക്ഷത്തോളം രൂപയുടെ കുഴൽപ്പണം പിടികൂടി. മാനന്തവാടി സർക്കിൾ ഇൻസ്പെക്ടർ എസ്. ബൈജുവും സംഘവും തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിലെ പ്രിവന്‍റീവ് ഓഫിസർ കെ.പി. ജോണിയുടെ നേതൃത്വത്തിലുള്ള ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
ബുധനാഴ്ച പുലർച്ചെ മൂന്നോടെ യാണ് സംഭവം. രേഖകളില്ലാതെ കടത്തുകയായിരുന്ന 86,58 ,250 രൂപയാണ് കണ്ടെടുത്തത്. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബംഗളുരു- കോഴിക്കോട്ട് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ്സിലെ യാത്രക്കാരായിരുന്ന മഹാരാഷ്ട്ര, സംഗ്ലീ ഖാനപ്പൂരിലെ സാൻകേത് തുക്കാറാം നിഗം (24), മഹാരാഷ്ട്ര, സംഗ്ലീ ടാൻഗാവിലെ നിംബ്ലാക്ക് ഉമേഷ് പട്ടേൽ (25) എന്നിവരിൽ നിന്നാണ് പണം പിടികൂടിയത്. പ്രിവന്‍റീവ് ഓഫിസർ അരുൺ പ്രസാദ്, സിവിൽ എക്സൈസ് ഓഫിസർമാരായ രാജേഷ് കെ. തോമസ്, സുദിപ്, സിവിൽ എക്സെസ് ഓഫിസർ ഡ്രൈവർ ഷിംജിത്ത് എന്നിവരും ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നു. തുക തുടർനടപടികൾക്കായി ആദായനികുതി വകുപ്പിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.