സുൽത്താൻബത്തേരി പഴയ ബസ്‍സ്റ്റാൻഡിൽ ഗുണ്ടൽപേട്ട പ്രിയദർശിനി ബസിൽ കയറാനുള്ള യാത്രക്കാരുടെ തിരക്ക്

ഗുണ്ടൽപേട്ട പൂപ്പാടം... പ്രിയദർശിനി ബസിൽ തിരക്കോട് തിരക്ക്

സുൽത്താൻ ബത്തേരി: ഗുണ്ടൽപേട്ടയിലെ പൂപ്പാടങ്ങൾ ഇപ്പോൾ വർണമനോഹരമായ കാഴ്ചയാണ്. ഓണക്കാലമായാൽ ഇത് കാണാൻ പോകുന്നവരുടെ എണ്ണവും ഏറെ. പതിവിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ഗുണ്ടൽപേട്ടയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ വലിയ തിരക്കാണ്. സുൽത്താൻ ബത്തേരി ഭാഗത്തുനിന്നും നിരവധി സ്ത്രീകളാണ് പൂപ്പാടം കാണാൻ ഗുണ്ടൽപേട്ടയിലേക്ക് പോകുന്നത്.

രാവിലെ പോയാൽ വൈകുന്നേരമാകുമ്പോഴേക്കും തിരിച്ചെത്താം. വണ്ടിക്കൂലി ഇനത്തിൽ യാതൊരു ചെലവുമില്ല. ശനിയാഴ്ച രാവിലെ സുൽത്താൻ ബത്തേരി പഴയ ബസ്റ്റാൻഡിൽനിന്ന് ഗുണ്ടൽപേട്ട ബസിൽ കയറാൻ സ്ത്രീകളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. രണ്ടാം ശനി കൂടിയായതിനാൽ തിരക്ക് കൂടി.

പ്രിയദർശിനി സർവിസ് തുടങ്ങിയത് മുതൽ സുൽത്താൻ ബത്തേരിയിൽ നിന്ന് കർണാടകയിലെ ഗുണ്ടൽപേട്ടയിലേക്കുള്ള ബസുകളിൽ സ്ത്രീയാത്രക്കാരാണ് കൂടുതൽ. ഓണം അടുക്കുംതോറും ഇനിയും തിരക്ക് കൂടാനാണ് സാധ്യത. ഇപ്പോഴത്തെ സാഹചര്യത്തിൽ അരമണിക്കൂർ ഇടവിട്ടെങ്കിലും കെ.എസ്.ആർ.ടി.സി ഗുണ്ടൽപേട്ടയിലേക്ക് സർവിസ് നടത്തേണ്ട സാഹചര്യമാണുള്ളത്. 60-65 യാത്രക്കാർ കയറേണ്ട ബസിൽ നൂറും അതിലധികവും യാത്രക്കാരാണ് ഇപ്പോഴുള്ളത്. ഇതിൽ അപകട സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Tags:    
News Summary - ഗുണ്ടൽപേട്ട പൂപ്പാടം... പ്രിയദർശിനി ബസിൽ തിരക്കോട് തിരക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.