മുത്തങ്ങയിൽ മയക്കുമരുന്നുമായി പിടിയിലായ വിഷ്ണുവും മുഹമ്മദ് അൻസിലും
സുൽത്താൻ ബത്തേരി: 51.350 ഗ്രാം എം.ഡി.എം.എയുമായി 16കാരനാടക്കം നാലുപേർ പൊലീസ് പിടിയിൽ. കൽപറ്റ മണിയങ്കോട് ഓടമ്പം ബി. വിഷ്ണു (30), കുപ്പാടി പഴേരി ബ്ലാങ്കര മുഹമ്മദ് അൻസിൽ (21), പതിനാറുകാരൻ, ഗുണ്ടൽപെട്ടിൽ മയക്കുമരുന്ന് കൈമാറിയ വെള്ളമുണ്ട നാരോക്കടവ് ചെമ്പുകുന്നത്ത് സി.എസ്. അമൽ (33) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കർണാടക ഭാഗത്തുനിന്ന് വരികയായിരുന്ന കാർ മുത്തങ്ങ ചെക്പോസ്റ്റിൽ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വിഷ്ണുവിന്റെ അരക്കെട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തു. എസ്.ഐ കെ. ശ്രീതു, എ.എസ്.ഐ അജികുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ സുരേഷ് ബാബു, രാജു എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.