വരയാൽ എസ്.എൻ.എം.എൽ.പി സ്കൂളിന് സമീപം മറിഞ്ഞ കാർ
Posted On
date_range Updated On
date_range വരയാലിൽ കാർ മറിഞ്ഞ് നാലുപേർക്ക് പരിക്ക്
മാനന്തവാടി: നിയന്ത്രണം വിട്ട കാർ മറിഞ്ഞ് നാലു പേർക്ക് പരിക്കേറ്റു. മാനന്തവാടി - തലശ്ശേരി റോഡിൽ വരയാൽ എസ്.എൻ.എം.എൽ.പി സ്കൂളിന് സമീപത്താണ് കഴിഞ്ഞ ദിവസം കാർ മറിഞ്ഞത്. മാനന്തവാടിയിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്നു കാർ വൈദ്യുതിത്തൂൺ തകർത്ത് താഴേക്ക് മറിഞ്ഞു.
റോഡരികിലെ വരയാൽ വൈക്കത്തൊടി തങ്കമ്മയുടെ വീട്ടുമുറ്റത്തേക്കാണ് കാർ മറിഞ്ഞത്.മാവിനോട് തട്ടി കാർ നിന്നതിനാൽ ഷീറ്റിട്ട വീടിന് മുകളിലേക്ക് വീണില്ല.കാറിെൻറ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്.പരിക്കേറ്റവർ മാനന്തവാടിയിലെ ആശുപത്രിയിലെത്തി ചികിത്സ തേടി. പരിക്ക് ഗുരുതരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.