പൂ​താ​ടി​യി​ൽ ഇ​ന്ന് അ​വി​ശ്വാ​സം: യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ എ​ത്തു​ക അ​ജ്ഞാ​ത​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്റി​നെ​തി​രെ യു.​ഡി.​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യം ബു​ധ​നാ​ഴ്ച ച​ർ​ച്ച​ക്കെ​ടു​ക്കും. ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ ഭ​ര​ണം അ​ട്ടി​മ​റി​ക്കാ​ൻ യു.​ഡി.​എ​ഫ് അ​ര​യും​ത​ല​യും മു​റു​ക്കി ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. വോ​ട്ടെ​ടു​പ്പി​ന് യു.​ഡി.​എ​ഫ് മെ​മ്പ​ർ​മാ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ എ​ത്തു​ക അ​ജ്ഞാ​ത കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നാ​യി​രി​ക്കും. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ യു.​ഡി.​എ​ഫ് നേ​തൃ​ത്വം അം​ഗ​ങ്ങ​ളെ​യെ​ല്ലാം വീ​ടു​ക​ളി​ൽ​നി​ന്നും മാ​റ്റു​ക​യാ​യി​രു​ന്നു. വി​മ​ത​രാ​യ ര​ണ്ടു സി.​പി.​എം അം​ഗ​ങ്ങ​ളെ​യും അ​ജ്ഞാ​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സു​ര​ക്ഷി​ത​മാ​യി മാ​റ്റി​യെ​ന്നാ​ണ് യു.​ഡി.​എ​ഫ് കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​വ​രം. അ​തി​നാ​ൽ കൂ​ടു​ത​ൽ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ യു.​ഡി.​എ​ഫ് പ്ര​തി​നി​ധി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റാ​കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് തെ​ളി​ഞ്ഞ​ത്.

യു.​ഡി.​എ​ഫ് 10, എ​ൽ.​ഡി.​എ​ഫ് 10, ബി.​ജെ.​പി മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. ബി.​ജെ.​പി വോ​ട്ടെ​ടു​പ്പി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തി​നാ​ൽ ഇ​ട​തു​പ​ക്ഷ​വും യു.​ഡി.​എ​ഫും നേ​ർ​ക്കു​നേ​ർ പോ​രാ​ട്ട​മാ​ണ്. വി​മ​ത​ർ വ​ല​ത്തോ​ട്ട് ചാ​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണം അ​ട്ടി​മ​റി​ക്ക​പ്പെ​ടും.

യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ മൂ​ന്ന് അ​ജ്ഞാ​ത കേ​ന്ദ്ര​ങ്ങ​ളി​ലാ​ണു​ള്ള​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലെ​ത്താ​ൻ എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളും ഇ​വ​ർ​ക്ക് നേ​തൃ​ത്വം ഒ​രു​ക്കും. പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ൽ താ​മ​സ​ക്കാ​ര​ൻ കൂ​ടി​യാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത്.

മു​മ്പ് അ​വി​ശ്വാ​സ​പ്ര​മേ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ന​ട​ന്ന​ത് പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലാ​ണ്. അ​ന്ന് എ​ൽ.​ഡി.​എ​ഫാ​ണ് അ​വ​രു​ടെ വി​മ​ത ശ​ബ്ദ​മു​യ​ർ​ത്തി​യ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് വി.​എ​ൻ. ശ​ശീ​ന്ദ്ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. 2009 ഏ​പ്രി​ൽ 20നാ​ണ് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് സ​മീ​പ​ത്തു​നി​ന്ന് അ​ദ്ദേ​ഹ​ത്തെ ഒ​രു​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. അ​വി​ശ്വാ​സ​പ്ര​മേ​യ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​തി​രി​ക്കാ​നാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് പി​ന്നീ​ട് അ​ദ്ദേ​ഹം കോ​ട​തി​യി​ൽ പ​റ​ഞ്ഞു. ദി​വ​സ​ങ്ങ​ളോ​ളം അ​ദ്ദേ​ഹ​ത്തെ ഒ​ളി​വി​ൽ പാ​ർ​പ്പി​ക്കു​ക​യും പി​ന്നീ​ട് കൊ​ടു​വ​ള്ളി​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു. കോ​ളി​ള​ക്ക​മു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​നു​ശേ​ഷം സി.​പി.​എ​മ്മി​ന്റെ നി​ര​വ​ധി നേ​താ​ക്ക​ൾ​ക്ക് ജ​യി​ലി​ൽ കി​ട​ക്കേ​ണ്ടി​വ​ന്നു. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ കു​റ്റ​ത്തി​ന് അ​ന്ന് ജ​യി​ൽ​വാ​സ​മ​നു​ഭ​വി​ച്ച നേ​താ​ക്ക​ളി​ലൊ​രാ​ൾ ഇ​ന്ന് സി.​പി.​എം വി​മ​ത മെം​ബ​റാ​യി രം​ഗ​ത്തു​ണ്ടെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. ഈ ​വി​മ​ത അം​ഗ​ത്തി​ലാ​ണ് യു.​ഡി.​എ​ഫ് പ്ര​തീ​ക്ഷ.

Tags:    
News Summary - No-confidence motion in Poothadi today: UDF members to arrive from undisclosed locations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.