Posted On
date_range Updated On
date_range ആനക്കൊമ്പുമായി നാലുപേർ പിടിയിൽ
മാനന്തവാടി: 20 കിലോയിലധികം ഭാരമുള്ള ആനക്കൊമ്പുമായി നാലുപേർ പിടിയിൽ. പേര്യ റെയ്ഞ്ചിെൻറ പരിധിയിൽ വരുന്ന കുഞ്ഞാം കൊളത്തറ വനത്തിനുള്ളിൽ കാട്ടാനയുടെ ജഡത്തിൽ നിന്നാണ് കൊമ്പ് മോഷ്ടിച്ചത്.
കുഞ്ഞോം ഇട്ടിലാട്ടിൽ കോളനിയിലെ വിനോദ് (30), കാട്ടിയരി കോളനിയിലെ രാഘവൻ (39), രാജു (34), ഗോപി (38) എന്നിവരെയാണ് പേര്യ റെയ്ഞ്ചർ എം.കെ. രാജീവും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാർച്ച് രണ്ടിന് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികെളയും ആനക്കൊമ്പുകളും വനപാലകർ അന്വേഷിച്ചുവരുകയായിരുന്നു. ആനക്കൊമ്പ് വിൽപനക്കായി രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. പ്രതികളെ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.