അമ്മയിൽ നിന്ന് വേർപിരിഞ്ഞ കാട്ടെരുമ കുഞ്ഞിനെ തോളിൽ ചുമന്ന് പോകുന്ന വനപാലകർ
Posted On
date_range Updated On
date_range അമ്മയെ തേടി കാട്ടെരുമ കുഞ്ഞിനെ തോളിലേറ്റി വനപാലകർ
ഗൂഡല്ലൂർ: അമ്മയിൽനിന്ന് വേർപിരിഞ്ഞ കാട്ടെരുമ കുഞ്ഞിനെയും തോളിൽ ചുമന്ന് വനപാലകർ സഞ്ചരിച്ചത് ഒരു കിലോമീറ്റർ ദൂരം. ഒടുവിൽ അമ്മയെ കണ്ടെത്തി ചേർക്കുകയും ചെയ്തു.
കുന്നൂരിന് സമീപമുള്ള സ്വകാര്യ തേയിലത്തോട്ടത്തിലാണ് പിറന്ന് മൂന്നുനാൾ മാത്രം പ്രായമുള്ള കാട്ടെരുമ കുഞ്ഞ് ഒറ്റപ്പെട്ട് നിൽക്കുന്നത് കണ്ട് പ്രദേശവാസികൾ വനപാലകർക്ക് വിവരം നൽകിയത്. വനപാലകർ എത്തി കുഞ്ഞിനെ തോളിൽ ചുമന്ന് തേയിലക്കാട്ടിലൂടെ അമ്മയെ തേടി പുറപ്പെടുകയായിരുന്നു.
കാട്ടെരുമയെ കണ്ടെത്തി കുഞ്ഞിനെ ഇറക്കി വിട്ടപ്പോൾ
ഒരു കിലോമീറ്റർ ദൂരം ചെന്നപ്പോൾ കാട്ടെരുമയെ കണ്ടെത്തുകയും കുഞ്ഞിനെ ഇറക്കി വിടുകയുമായിരുന്നു. ഇവ കാട്ടിലേക്ക് കയറുന്നത് വരെ വനപാലകർ കാവലിരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.