Posted On
date_range Updated On
date_range തേനീച്ചയുടെ കുത്തേറ്റ് അഞ്ചുപേര്‍ ചികിത്സ തേടി
മാനന്തവാടി: മൈസൂരു റോഡില്‍ മിനിലോറി സറ്റാൻഡ് പരിസരത്ത് തേനീച്ചയുടെ കുത്തേറ്റ അഞ്ചുപേര്‍ ചികിത്സ തേടി. ഒണ്ടയങ്ങാടി സ്വദേശി മുഹമ്മദ് സാലിം (22), തലപ്പുഴ സ്വദേശികളായ ജസ്റ്റിന് (32), മൂര്‍ത്തി (42), മാനന്തവാടി സ്വദേശി അശ്വിന്‍ (26), ചെറ്റപ്പാലം സ്വദേശി അരുണ്‍ (40) എന്നിവരാണ് വയനാട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്.
റോഡരികിലെ വനമേഖലയില്‍ നിന്നു കൂട്ടമായെത്തിയ തേനീച്ച പരിസരത്തുണ്ടായിരുന്ന ഇവരെ ആക്രമിക്കുകയായിരുന്നു. എല്ലാവരെയും പ്രാഥമിക ചികിത്സ നല്‍കി നിരീക്ഷണത്തില്‍വെച്ച ശേഷം വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.