Posted On
date_range Updated On
date_range അരുവങ്കാട് വെടിമരുന്ന് ഫാക്ടറിയിൽ തീപിടിത്തം; രണ്ടു പേർക്ക് പരിക്ക്
ഗൂഡല്ലൂർ: കൂന്നൂരിന് സമീപം അരുവങ്കാട് എക്‌സ്‌പ്ലോസിവ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ രണ്ടു പേർക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ ഫാക്ടറിയുടെ സിഡി സെക്ഷനിൽ തൊഴിലാളികൾ സ്റ്റീൽ പൈപ്പുകൾ വെൽഡ് ചെയ്യുന്നതിനിടെ ഫാക്ടറിയിൽ പെട്ടെന്നുണ്ടായ തീപിടിത്തത്തിൽ മനോജ്, ഇമാംഷു എന്നീ രണ്ട് തൊഴിലാളികളുടെ കൈകളിലും കാലുകളിലും പൊള്ളലേറ്റ് സമീപത്തെ ഫാക്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമശുശ്രൂഷക്ക് ശേഷം കോയമ്പത്തൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞയാഴ്ച ഈ ഫാക്ടറിയിലെ സിഡി സെക്ഷനിലുണ്ടായ സ്ഫോടനത്തിൽ എട്ടു പേർക്ക് പരിക്കേറ്റിരുന്നു. കോർഡൈറ്റ് ഫാക്ടറി കേന്ദ്രസർക്കാറിെന്റ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. രണ്ടായിരത്തിലധികം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.