2500 കോ​ടി​യു​ടെ പ​ദ്ധ​തി നി​ർ​​ദേ​ശ​വു​മാ​യി കോ​ഫീ ബോ​ർ​ഡ്

കൽപ്പറ്റ: ഏഴാമത് അന്താരാഷ്ട്ര കാപ്പി ദിനാഘോഷം സംസ്ഥാനതല പരിപാടി ഒക്ടോബർ ഒന്നിന് കൽപ്പറ്റയിൽ നടക്കും. കൃഷി വകുപ്പിന്റെയും കോഫി ബോർഡിന്റെയും സംയുക്ത നേതൃത്വത്തിലാണ് പരിപാടികൾ.

ഇതിനുമുന്നോടിയായി മാനന്തവാടി വയനാട് സോഷ്യൽ സർവിസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ 29ന് രാവിലെ ഒമ്പത് മുതൽ ഉച്ചവരെയും സുൽത്താൻബത്തേരി റീജൻസി ഓഡിറ്റോറിയത്തിൽ 30 ന് രാവിലെ ഒമ്പത് മുതൽ ഉച്ചവരെയും പ്രാദേശിക സെമിനാറുകൾ നടക്കും. മാനന്തവാടിയിൽ ഉഷ വിജയൻ എം.എൽ.എയും ബത്തേരിയിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയും ഉദ്ഘാടനം ചെയ്യും.

വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ കാപ്പി കർഷകരുടെ രജിസ്ട്രേഷനോടെ പരിപാടികൾ ആരംഭിക്കും. 9.30ന് സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് റാലി ആരംഭിക്കും.10ന് ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രിമാരായ എ.പി. അനിൽകുമാർ, പി. കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. ടി. സിദ്ദീഖ് എന്നിവർ പങ്കെടുക്കും. അടുത്ത 10 വർഷത്തേക്ക് വയനാട് ജില്ലയിൽ കാപ്പി കൃഷിയുടെ വ്യാപനവും ഉൽപാദന വർധനവും ലക്ഷ്യമിട്ട് 2500 കോടി രൂപയുടെ പദ്ധതി നിർദ്ദേശമാണ് കോഫി ബോർഡ് വിവിധ ഏജൻസികൾക്ക് മുമ്പിൽ സമർപ്പിച്ചത്.

കോഫി ബോർഡ് ജോയിൻറ് ഡയറക്ടർ ഡോക്ടർ എം. കറുത്തമണി, വയനാട് ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ ബി.ജെ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.കെ. ലാൽസുന എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - International Coffee Day in Kalpetta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.