കാപ്പി ദിനത്തിൽ താരമായി കാപ്പി ബിസ്കറ്റ്
കൽപറ്റ: അന്തരാഷ്ട്ര കാപ്പിദിനത്തിൽ താരമായി കാപ്പി ബിസ്കറ്റ്. തൃക്കൈപ്പറ്റയിലെ കർഷക സംരംഭമായ ബാസ അഗ്രോ ഫുഡ്സ് ആണ് കാപ്പി ദിനാഘോഷത്തിൽ കാപ്പിക്കൊപ്പം കാപ്പി ബിസ്കറ്റ് നൽകിയത്. കാപ്പിയുടെ രുചിയുടെ കൃത്യമായ ചേരുവകളാൽ നിർമിച്ച ബിസ്കറ്റിൽ കൃതിമ നിറങ്ങളോ മൈദയോ ചേർത്തിട്ടില്ലെന്ന് ബാസയുടെ പ്രയോക്താക്കളായ എം. ബാബുരാജും മോഹന ചന്ദ്രൻ ഉണ്ണിത്താനും എ.ബി. വിനോദനും പറഞ്ഞു.
കാപ്പിയുടെ മൂല്യവർധിത ഉൽപന്നങ്ങളടക്കമുള്ള 10 വർഷ പദ്ധതികളുടെ ആസൂത്രണമായാണ് കോഫി ബോർഡും കൃഷി വകുപ്പും വ്യവസായ വകുപ്പും കേര പദ്ധതിയും കോഫി ഗ്രോവേഴ്സ് അസോസിയേഷനും സംയുക്തമായി അന്തരാഷ്ട്ര കാപ്പി ദിനത്തിൽ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ കാപ്പി ദിനാഘോഷം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.