ഗു​ണ്ട​ൽ​പേ​ട്ടി​ലെ മു​ന്തി​രി​ത്തോ​ട്ട​ത്തി​ലെ​ത്തി​യ സ​ഞ്ചാ​രി​ക​ൾ

ഗു​ണ്ട​ൽ​പേ​ട്ട് (ക​ർ​ണാ​ട​ക): ഒ​രു​കാ​ല​ത്ത് പ​ച്ച​ക്ക​റി​ക്കും പൂ​ക്ക​ൾ​ക്കും പേ​രു​കേ​ട്ട ഗു​ണ്ട​ൽ​പേ​ട്ട ഇ​ന്ന് മു​ന്തി​രി​ത്തോ​ട്ട​ത്തി​ലൂ​ടെ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യ ഈ ​മു​ന്തി​രി​ത്തോ​ട്ടം കാ​ണാ​ൻ ക​ഴി​ഞ്ഞ നാ​ലാ​ഴ്ച കൊ​ണ്ട് ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​രാ​ണ് ഇ​വി​ടെ​യെ​ത്തി​യ​ത്. മ​ല​യാ​ളി​ക​ളാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​വ​രി​ൽ ഏ​റെ​യും. മു​ന്നൂ​റ് കി​ലോ​മീ​റ്റ​റി​ല​ധി​കം സ​ഞ്ച​രി​ച്ച് മ​ല​യാ​ളി​ക​ൾ ക​മ്പം തേ​നി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​യി​രു​ന്നു ഇ​തു​വ​രെ മു​ന്തി​രി തോ​ട്ടം കാ​ണാ​ൻ പോ​യി​രു​ന്ന​ത്.

പ​ല​ത​രം പ​ച്ച​ക്ക​റി​യും പൂ​ക്ക​ളും വി​ള​യു​ന്ന ഗു​ണ്ട​ൽ​പേ​ട്ട​യി​ൽ മു​ന്തി​രി വി​ള​യും എ​ന്ന് തെ​ളി​യി​ച്ച​തും മ​ല​യാ​ളി​യാ​ണ്. മ​ല​പ്പു​റം കോ​ട്ട​ക്ക​ലി​ലെ അ​ഷ്റ​ഫ് എ​ന്ന​യാ​ളാ​ണ് പ​രീ​ക്ഷ​ണാ​ർ​ഥം ര​ണ്ടു വ​ർ​ഷം മു​മ്പ് ഇ​വി​ടെ മു​ന്തി​രി കൃ​ഷി തു​ട​ങ്ങി​യ​ത്. ഇ​തി​ന​കം മൂ​ന്നു ത​വ​ണ വി​ള​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ആ​രും അ​റി​ഞ്ഞി​ല്ല. വ​ലി​യ മു​ത​ൽ മു​ട​ക്കി​ൽ തു​ട​ങ്ങി​യ കൃ​ഷി​യി​ൽ​നി​ന്ന് പ്ര​തീ​ക്ഷി​ച്ച ലാ​ഭം കി​ട്ടാ​തെ​വ​ന്ന​പ്പോ​ഴാ​ണ് ടൂ​റി​സ്‌​റ്റു​ക​ളെ എ​ങ്ങ​നെ ആ​ക​ർ​ഷി​ക്കാ​മെ​ന്ന ചി​ന്ത വ​ന്ന​ത്.

അ​ങ്ങ​നെ​യാ​ണ് ചി​ല​ർ സ​മൂ​ഹ​മാ​ധ്യ​മം വ​ഴി തോ​ട്ടം പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. വ​ലി​യ പ്ര​തി​ക​ര​ണ​മാ​ണ് പി​ന്നീ​ടു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്കാ​യി​രു​ന്നു. ര​ണ്ട​ര ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ ഇ​തി​ന​കം തോ​ട്ടം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി. ഒ​രാ​ൾ​ക്ക് 25 രൂ​പ​യാ​ണ് തോ​ട്ട​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് ഫീ​സ്. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ വ​ൻ​തി​ര​ക്കാ​ണ്. എ​ത്ര സ​മ​യം വേ​ണ​മെ​ങ്കി​ലും അ​ക​ത്ത് ചി​ല​വ​ഴി​ക്കാം. ഫോ​ട്ടോ വി​ഡി​യോ ഷൂ​ട്ടി​ങും ന​ട​ത്താം. എ​ന്നാ​ൽ, മു​ന്തി​രി പ​റി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല.

ക​റു​ത്ത ജ്യൂ​സ് മു​ന്തി​രി​യാ​ണ് ഒ​രേ​ക്ക​ർ സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ച്ച​യും ക​റു​പ്പും നി​റ​ത്തി​ലു​ള്ള മു​ന്തി​രി​വ​ള്ളി​ക​ളു​ടെ സൗ​ന്ദ​ര്യം ആ​വോ​ളം നു​ക​ർ​ന്നാ​ണ് സ​ഞ്ചാ​രി​ക​ൾ തി​രി​ച്ചു​​പോ​കു​ന്ന​ത്. ഓ​ണ​ത്തി​നു മു​മ്പ് വി​ള​വെ​ടു​ക്കാ​ൻ പാ​ക​ത്തി​ലാ​ണ് കൃ​ഷി. ഒ​ഴി​ഞ്ഞ പാ​ടം​പോ​ലെ കി​ട​ന്നി​രു​ന്ന സ്ഥ​ല​ത്ത് ഇ​ന്ന് വ​ലി​യ വി​ക​സ​ന​മാ​ണ്. മു​ന്തി​രി​ത്തോ​ട്ടം കാ​ണാ​ൻ എ​ത്തു​ന്ന​വ​രെ കാ​ത്ത് വി​വി​ധ ക​ച്ച​വ​ട​ങ്ങ​ളും സ​ജീ​വ​മാ​ണി​വി​ടെ. വി​ള​വെ​ടു​പ്പി​ൽ​നി​ന്ന് കി​ട്ടു​ന്ന വ​രു​മാ​ന​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ ഒ​രേ​ക്ക​ർ സ്ഥ​ല​ത്തെ കൃ​ഷി​കൊ​ണ്ട് എ​ങ്ങ​നെ​യു​ണ്ടാ​ക്കാം എ​ന്ന​തി​ന്റെ തെ​ളി​വു​കൂ​ടി​യാ​ണ് ഗു​ണ്ട​ൽ പേ​ട്ടി​ലെ ഈ ​മു​ന്തി​രി​​ത്തോ​പ്പ്.

എ​ങ്ങി​നെ​യെ​ത്താം?

വ​യ​നാ​ട്ടി​ൽ​നി​ന്ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി വ​ഴി ഗു​ണ്ട​ൽ​പേ​ട്ടി​ലേ​ക്ക് 50 കി​ലോ​മീ​റ്റ​റാ​ണു​ള്ള​ത്. ബ​ത്തേ​രി​യി​ൽ​നി​ന്ന് 30-35 കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ട് ഗു​ണ്ട​ൽ​പേ​ട്ട് എ​ത്തു​ന്ന​തി​നു മു​മ്പ് ടോ​ൾ പ്ലാ​സ ക​ഴി​ഞ്ഞ​യു​ട​ൻ ഇ​ട​ത്തോ​ട്ടു​ള്ള പോ​ക്ക​റ്റ് റോ​ഡി​ലൂ​ടെ അ​ൽ​പം സ​ഞ്ച​രി​ച്ചാ​ൽ ഇ​വി​ടെ​യെ​ത്താം. വാ​ഹ​ന പാ​ർ​ക്കി​ങി​ന് സൗ​ക​ര്യ​മു​ണ്ട്. അ​മ്പ​ത് രൂ​പ​വ​രെ പാ​ർ​ക്കി​ങി​ന് ഈ​ടാ​ക്കു​ന്നു​മു​ണ്ട്.

Tags:    
News Summary - നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.