പൊഴുതന എച്ച്.എം.എല്‍ പ്ലാന്റേഷനില്‍ നടന്ന ഡ്രോണ്‍ സാങ്കേതികവിദ്യ പ്രദര്‍ശനത്തില്‍ നിന്ന്
കൽപറ്റ: കാര്‍ഷിക ജോലികള്‍ എളുപ്പമാക്കാന്‍ ഇനി പാടത്തും പറമ്പിലും ഡ്രോണുകള്‍ പറക്കും. വളമിടലും മരുന്ന് തളിക്കുന്നതുമടക്കം കാര്‍ഷിക ജോലികള്‍ ചെയ്യുന്ന ആധുനിക ഡ്രോണുകളെ പരിചയപ്പെടുത്തിയ കൃഷി വകുപ്പ് എൻജിനീയറിങ് വിഭാഗത്തിന്റെ പൊഴുതനയിലെ ആദ്യ പ്രദര്‍ശനം ശ്രദ്ധേയമായി.
പൊഴുതന എട്ടാം വാര്‍ഡിലെ എച്ച്.എം.എല്‍ പ്ലാന്റേഷനില്‍ നടന്ന പ്രദര്‍ശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു.
പൊഴുതന കൃഷി ഓഫിസര്‍ അമല്‍ വിജയ്, കൃഷി അസി. എൻജിനീയര്‍ പി.ഡി. രാജേഷ്, വര്‍ക്ക് സൂപ്രണ്ട് എ.യൂനുസ് എന്നിവര്‍ നേതൃത്വം നല്കി.കേന്ദ്ര സര്‍ക്കാറിന്റെ എസ്.എം.എ.എം പദ്ധതി പ്രകാരം 10 ലക്ഷം രൂപ വരെ വിലയുള്ള ഡ്രോണുകളാണ് കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കുന്നത്.
നാല് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപവരെ കര്‍ഷകര്‍ക്ക് സബ്സിഡിയുണ്ട്. ഡ്രോണുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് വയനാട് കൃഷി എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.