മുതുമല കടുവ സങ്കേതം തെങ്കുമറാട മംഗലപ്പെട്ടിക്ക്
സമീപം കണ്ടെത്തിയ കൊമ്പന്റെ അഴുകിയ ജഡം
Posted On
date_range Updated On
date_range തെങ്കുമറാടയിൽ കൊമ്പന്റെ അഴുകിയ ജഡം
ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതം തെങ്കുമറാട ഡിവിഷനു കീഴിലുള്ള മംഗലപ്പട്ടിയിൽ കൊമ്പന്റെ അഴുകിയ ജഡം അരുവിക്ക് സമീപം കണ്ടെത്തി. വന പാറാവുപണിക്കു പോയ വനപാലക സംഘമാണ് ആനയുടെ ജഡം കണ്ടെത്തിയത്. കടുവ സങ്കേതം ഡയറക്ടറുടെ നിർദേശ പ്രകാരം വെറ്ററിനറി ഡോക്ടർ പോസ്റ്റ്മാർട്ടം നടത്തി. ജഡത്തിന്റെ ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയച്ചതായി അധികൃതർ പറഞ്ഞു. ഫലം ലഭിച്ച ശേഷമേ കാരണം വ്യക്തമാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.