നാടുകാണിയിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്
ഗൂഡല്ലൂർ: നാടുകാണി-വഴിക്കടവ് അന്തർസംസ്ഥാന പാതയിൽ നാടുകാണി ജങ്ഷൻ മുതൽ തമിഴ്നാട് അതിർത്തി വരെയുള്ള റോഡിന്റെ പല ഭാഗത്തും രൂപപ്പെട്ട കുഴികൾ മൂലം ഗതാഗതം ദുഷ്കരമാകുന്നു. വാഹനങ്ങൾ ഇരുഭാഗത്തേക്കും കടന്നുപോകാൻ സമയമെടുക്കുന്നതു മൂലം ചുരത്തിൽ ഗതാഗതക്കുരുക്ക് പതിവാണ്.
ഇതിനിടെ നാടുകാണിയിൽ ടോൾ പിരിവിന് ഏറെ പേരെ ഏർപ്പെടുത്തിയിട്ടും വാഹനങ്ങളുടെ നീണ്ട നിര പതിവാകുന്നുണ്ട്. ടോൾപിരിവ് യഥാസമയം നടക്കുന്നുണ്ടെങ്കിലും റോഡ് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ല. കേരള പരിധിയിൽ ജാറം ഭാഗത്തിന് താഴെ തകർന്ന റോഡ് കേരള ഗതാഗത പൊതുമരാമത്ത് വകുപ്പും നന്നാക്കിയിട്ടില്ല. ഇവിടെയും ഗതാഗതക്കുരുക്ക് പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.