മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ഉ​രു​ൾ​ദു​ര​ന്ത ബാ​ധി​ത​ർ​ക്കു​ള്ള മു​സ്‍ലിം ലീ​ഗി​ന്റെ ഭ​വ​ന പ​ദ്ധ​തി​യു​ടെ ത​റ​ക്ക​ല്ലി​ട​ൽ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്നു (ഫ​യ​ൽ ചി​ത്രം)

ഹരിത തണലിലെ സ്നേഹവീടുകൾ...

ദു​ര​ന്ത​ബാ​ധി​ത​രു​ടെ​യും അ​തി​ലൂ​ടെ മ​നു​ഷ്യ​മ​ന​സ്സാ​ക്ഷി​യു​ടെ​യും ക​ണ്ണു​നീ​ർ തു​ട​ക്കാ​ൻ ആ​ശ്വാ​സ​ത്തി​ന്റെ കി​ര​ണ​ങ്ങ​ളു​മാ​യി മു​സ്‍ലിം ലീ​ഗ് ദൗ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ലാ​ണ്. ദു​ര​ന്ത​മു​ഖ​ത്ത് സാ​ന്ത്വ​ന​മാ​യി പെ​യ്തി​റ​ങ്ങി​യ പ്ര​സ്ഥാ​നം, ഇ​പ്പോ​ൾ അ​തി​ജീ​വ​ന​ത്തി​ന്റെ വ​ലി​യൊ​രു മാ​തൃ​ക​യാ​ണ് ലോ​ക​ത്തി​ന് മു​ന്നി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​ത്. വ​യ​നാ​ട് ഉ​രു​ൾ​ദു​ര​ന്ത​ത്തി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് താ​ങ്ങാ​യി ലീ​ഗ് നി​ർ​മി​ക്കു​ന്ന ഭ​വ​ന​ങ്ങ​ളി​ൽ 51 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​നം ഇ​ന്ന് ന​ട​ക്കു​ക​യാ​ണ്. രാ​ഷ്ട്രീ​യ​ത്തി​നും മ​ത​ത്തി​നു​മെ​ല്ലാം അ​പ്പു​റം, മ​നു​ഷ്യ​ത്വ​ത്തി​ന് മാ​ത്രം മു​ൻ​ഗ​ണ​ന ന​ൽ​കി​യു​ള്ള ഈ ​പ​ദ്ധ​തി ‘ഹ​രി​ത ത​ണ​ലി​ലെ സ്നേ​ഹ​വീ​ടു​ക​ൾ’ എ​ന്ന പേ​രി​ൽ കേ​ര​ള​ത്തി​ന്റെ ജീ​വ​കാ​രു​ണ്യ ച​രി​ത്ര​ത്തി​ലെ സു​വ​ർ​ണ അ​ധ്യാ​യ​മാ​യി മാ​റും. ​

വേ​ർ​തി​രി​വി​ല്ലാ​ത്ത കാ​രു​ണ്യം ​ഈ ​പ​ദ്ധ​തി​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത​യാ​യ​ത് അ​തി​ന്റെ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ തി​ര​ഞ്ഞെ​ടു​പ്പി​ലാ​ണ്. ഒ​രു​ത​ര​ത്തി​ലു​ള്ള വേ​ർ​തി​രി​വു​ക​ളു​മി​ല്ലാ​തെ, ഏ​റ്റ​വും അ​ർ​ഹ​രാ​യ​വ​ർ​ക്ക് മാ​ത്രം ത​ണ​ലൊ​രു​ക്കു​ക എ​ന്ന ന​യ​മാ​ണ് മു​സ്‍ലിം ലീ​ഗ് സ്വീ​ക​രി​ച്ച​ത്. വേ​ദ​നി​ക്കു​ന്ന​വ​ന്റെ മ​തം നോ​ക്കാ​തെ കൈ​പി​ടി​ച്ചു​യ​ർ​ത്തു​ക എ​ന്ന ദ​ർ​ശ​ന​മാ​ണ് ഇ​വി​ടെ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. ​മു​സ്‍ലിം ലീ​ഗി​ന്റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​റ്റ​വും തി​ള​ക്ക​മു​ള്ള പേ​രാ​ണ് ‘ബൈ​ത്തു​റ​ഹ്മ’. കി​ട​പ്പാ​ട​മി​ല്ലാ​ത്ത പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ഇ​തി​ന​കം വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കി​യ​ത്. വീ​ട് എ​ന്ന​ത് കേ​വ​ലം നാ​ല് ചു​വ​രു​ക​ള​ല്ല, ഒ​രു കു​ടും​ബ​ത്തി​ന്റെ അ​ന്ത​സ്സും സു​ര​ക്ഷ​യു​മാ​ണെ​ന്ന തി​രി​ച്ച​റി​വാ​ണ് ബൈ​ത്തു​റ​ഹ്മ​ക്ക് പി​ന്നി​ലു​ള്ള​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും അ​നു​ഭാ​വി​ക​ളും ത​ങ്ങ​ളു​ടെ അ​ധ്വാ​ന​ത്തി​ന്റെ ഒ​രു വി​ഹി​തം മാ​റ്റി​വെ​ച്ചാ​ണ് ഈ ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്.

​മു​സ്‍ലിം ലീ​ഗി​ന്റെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ​ ഭ​വ​ന നി​ർ​മാ​ണ​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല. വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഇ​ട​പെ​ട​ലു​ക​ളാ​ണ് പാ​ർ​ട്ടി ന​ട​ത്തു​ന്ന​ത്. സി.​എ​ച്ച് സെ​ന്റ​റു​ക​ൾ വ​ഴി കേ​ര​ള​ത്തി​ലെ പ്ര​ധാ​ന മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളും ആ​ശു​പ​ത്രി​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഭ​ക്ഷ​ണ​വും മ​രു​ന്നും താ​മ​സ​സൗ​ക​ര്യ​വും ഉ​റ​പ്പാ​ക്കു​ന്നു. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പു​ക​ളും ഉ​ന്ന​ത പ​ഠ​ന​ത്തി​നു​ള്ള സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​ന്നു.​ പ്ര​ള​യ​മാ​യാ​ലും ഉ​രു​ൾ​പൊ​ട്ട​ലാ​യാ​ലും വൈ​റ്റ് ഗാ​ർ​ഡ് വ​ള​ന്റി​യ​ർ​മാ​രു​ടെ സേ​വ​നം എ​ല്ലാ​യി​ട​ത്തു​മെ​ത്തു​ന്നു.

മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ​ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ണ്ണ​ടി​ഞ്ഞു​പോ​യ സ്വ​പ്ന​ങ്ങ​ളെ വീ​ണ്ടെ​ടു​ക്കാ​നാ​ണ് മു​സ്‍ലിം ലീ​ഗി​ന്റെ സ്നേ​ഹ വീ​ടു​ക​ൾ വ​ള്ളി​ത്തോ​ട്ടി​ലെ പു​ന​ര​ധി​വാ​സ ​പ്ര​ദേ​ശ​ത്ത് ഉ​യ​രു​ന്ന​ത്. ഓ​രോ വീ​ടും പ്ര​ത്യാ​ശ​യു​ടെ​യും അ​തി​ജീ​വ​ന​ത്തി​ന്റെ​യും അ​ട​യാ​ള​ങ്ങ​ളാ​ണ്. ശ​നി​യാ​ഴ്ച​ത്തെ താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങി​ലൂ​ടെ 51 കു​ടും​ബ​ങ്ങ​ൾ ത​ങ്ങ​ളു​ടെ പു​തി​യ ജീ​വി​ത​ത്തി​ലേ​ക്ക് കാ​ലെ​ടു​ത്തു​വെ​ക്കും. ​ജാ​തി​യും മ​ത​വും പ​റ​ഞ്ഞ് മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ മ​തി​ലു​ക​ൾ ഉ​യ​രു​ന്ന കാ​ല​ത്ത്, സ്നേ​ഹ​ത്തി​ന്റെ പാ​ലം പ​ണി​യു​ക​യാ​ണ് മു​സ്‍ലിം ലീ​ഗ്. ഹ​രി​ത പ​താ​ക​യു​ടെ ത​ണ​ലി​ൽ ഒ​രു​ങ്ങു​ന്ന ഈ ​സ്നേ​ഹ​വീ​ടു​ക​ൾ മ​തേ​ത​ര കേ​ര​ള​ത്തി​ന് എ​ന്നും അ​ഭി​മാ​ന​മാ​ണ്.

​മ​ണ്ണും മ​ന​സും ഒ​രു​പോ​ലെ ത​ക​ർ​ന്നു​പോ​യ ആ ​രാ​ത്രി​യി​ൽ, ഉ​റ്റ​വ​രെ​യും ഉ​ട​യ​വ​രെ​യും ന​ഷ്ട​പ്പെ​ട്ട് പ​ക​ച്ചു​നി​ന്ന ഒ​രു ജ​ന​ത​ക്ക് മു​സ്‍ലിം ലീ​ഗ് ന​ൽ​കു​ന്ന​ത് കേ​വ​ലം കോ​ൺ​ക്രീ​റ്റ് വീ​ടു​ക​ള​ല്ല; അ​വ​ർ​ക്ക് മു​ന്നോ​ട്ട് ജീ​വി​ക്കാ​നു​ള്ള ധൈ​ര്യ​മാ​ണ്. പാ​ദ​മു​റ​പ്പി​ക്കു​ന്ന മ​ണ്ണും ത​ല​യ്ക്കു മു​ക​ളി​ലെ മേ​ൽ​ക്കൂ​ര​യും ഉ​രു​ൾ ക​വ​ർ​ന്നെ​ടു​ത്ത​പ്പോ​ൾ ലോ​കം അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് ഈ ​ഹ​രി​ത ത​ണ​ൽ വി​ളി​ച്ചു​പ​റ​യു​ന്നു.

​ഓ​രോ വീ​ടി​ന്റെ​യും ഉ​മ്മ​റ​പ്പ​ടി ക​ട​ക്കു​മ്പോ​ൾ ആ ​കു​ടും​ബ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ആ​ശ്വാ​സം, പ്ര​സ്ഥാ​ന​ത്തി​ന്റെ പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സാ​ഫ​ല്യ​മാ​ണ്. ​ ന​ഷ്ട​പ്പെ​ട്ട സ്വ​പ്ന​ങ്ങ​ളെ വീ​ണ്ടും തു​ന്നി​ച്ചേ​ർ​ക്കാ​നു​ള്ള ഒ​രി​ടം കൂ​ടി​യാ​ണ് ഇ​വി​ടം. അ​വി​ടെ ജാ​തി​യോ മ​ത​മോ രാ​ഷ്ട്രീ​യ​മോ ഇ​ല്ല.

​മ​റ്റു​ള്ള​വ​രു​ടെ ക​ണ്ണു​നീ​ർ തു​ട​യ്ക്കു​ന്ന​വ​നാ​ണ് യ​ഥാ​ർ​ഥ മ​നു​ഷ്യ​ൻ എ​ന്ന ത​ത്വം മു​സ്‍ലിം ലീ​ഗ് ഇ​വി​ടെ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക​യാ​ണ്. പെ​യ്തൊ​ഴി​ഞ്ഞ മ​ഴ​യ്ക്കും എ​ല്ലാം മാ​യ്ച്ച ഉ​രു​ളി​നും ശേ​ഷം, വ​യ​നാ​ടി​ന്റെ മ​ണ്ണി​ൽ സ്നേ​ഹ​ത്തി​ന്റെ പു​ത്ത​ൻ പൂ​ക്ക​ൾ വി​രി​യു​ന്നു. സ്നേ​ഹ​ത്തി​ന്റെ സ്മാ​ര​ക​ങ്ങ​ളാ​യ ഈ ​വീ​ടു​ക​ൾ ഒ​രി​ക്ക​ലും തോ​റ്റു​പോ​കാ​ത്ത മ​നു​ഷ്യ​ത്വ​ത്തി​ന്റെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ൾ കൂ​ടി​യാ​യി മാ​റു​ന്നു.

ഈ ​ച​രി​ത്ര മുഹൂ​ർ​ത്ത​ത്തി​ന് സാ​ക്ഷി​യാ​കാം -പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ (മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ)

മു​സ്‌​ലിം ലീ​ഗി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​തൊ​രു ച​രി​ത്ര മു​ഹൂ​ർ​ത്ത​മാ​ണ്. കേ​ര​ള​ത്തി​ൽ അ​ങ്ങോ​ള​മി​ങ്ങോ​ളം നി​ര​വ​ധി ജീ​വ​കാ​രു​ണ്യ സ്ഥാ​പ​ന​ങ്ങ​ൾ പാ​ർ​ട്ടി​ക്കു​ണ്ട്. അ​തെ​ല്ലാം മി​ക​ച്ച രീ​തി​യി​ൽ മു​ന്നോ​ട്ടു​പോ​കു​ന്നു. മു​സ്‌​ലിം ലീ​ഗി​നെ വി​ശ്വ​സി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​ണ് ഈ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യെ​ല്ലാം ക​രു​ത്ത്. അ​വ​ർ ന​ൽ​കു​ന്ന നാ​ണ​യ​ത്തു​ട്ടു​ക​ളി​ലാ​ണ് അ​വ​യു​ടെ നി​ല​നി​ൽ​പ്. മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ദു​ര​ന്തം സം​ഭ​വി​ച്ച​പ്പോ​ൾ ക്രൗ​ഡ് ഫ​ണ്ടി​ങ് ന​ട​ത്താ​നു​ള്ള ആ​ത്മ​ധൈ​ര്യ​വും അ​തു​ത​ന്നെ​യാ​യി​രു​ന്നു.

പ്ര​തീ​ക്ഷി​ച്ച​പോ​ലെ സ​മൂ​ഹ​ത്തി​ന്റെ നാ​നാ​തു​റ​യി​ലു​ള്ള​വ​ർ മ​ന​സ്സ​റി​ഞ്ഞ് മു​സ്‍ലിം ലീ​ഗി​ന് ഫ​ണ്ട് ന​ൽ​കി. തു​ട​ക്കം​തൊ​ട്ട് ഉ​രു​ൾ​ബാ​ധി​ത​ർ​ക്കൊ​പ്പം നി​ൽ​ക്കാ​നും അ​വ​രു​ടെ സ​ങ്ക​ട​ങ്ങ​ളെ ഏ​റ്റെ​ടു​ക്കാ​നും മു​സ്‍ലിം ലീ​ഗി​ന് സാ​ധി​ച്ചു. സ​ർ​ക്കാ​ർ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട എ​ല്ലാ​വ​രും മു​സ്‍ലിം ലീ​ഗി​ന്റെ കാ​രു​ണ്യം അ​റി​ഞ്ഞു. സാ​മ്പ​ത്തി​ക സ​ഹാ​യ​വും ഭ​ക്ഷ്യ​കി​റ്റു​ക​ളും മ​രു​ന്നും വ​സ്ത്ര​വു​മെ​ല്ലാം അ​വ​ർ​ക്ക് ന​ൽ​കി. 105 വീ​ടു​ക​ളാ​ണ് അ​വ​ർ​ക്കു​വേ​ണ്ടി ഒ​രു​ങ്ങു​ന്ന​ത്. അ​തി​ൽ 51 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന​മാ​ണ് ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന​ത്. ഈ ​മ​ഹ​ത്താ​യ പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ച​വ​ർ​ക്കെ​ല്ലാം ഈ ​അ​വ​സ​ര​ത്തി​ൽ ന​ന്ദി അ​റി​യി​ക്കു​ക​യാ​ണ്. സ്‌​നേ​ഹ​ഭ​വ​ന​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘മാ​ധ്യ​മം’ പു​റ​ത്തി​റ​ക്കു​ന്ന സ​പ്ലി​മെ​ന്റി​ന് എ​ല്ലാ ഭാ​വു​ക​ങ്ങ​ളും നേ​രു​ന്നു. തു​ട​ർ​ന്നും നി​ങ്ങ​ളു​ടെ​യെ​ല്ലാം പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും ഞ​ങ്ങ​ൾ​ക്കൊ​പ്പം ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു.

എ​ല്ലാ​വ​രേ​യും ചേ​ർ​ത്തു​നി​ർ​ത്തു​ന്നു -പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി (മു​സ്‍ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി)

മുണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ദു​ര​ന്തം എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ച സം​ഭ​വ​മാ​യി​രു​ന്നു. അ​തി​ന്റെ ആ​ഘാ​ത​ത്തി​ൽ​നി​ന്ന് പ​ല​രും ഇ​പ്പോ​ഴും മു​ക്ത​രാ​യി​ട്ടി​ല്ല. അ​ത്ര​യും വ​ലി​യൊ​രു ദു​ര​ന്തം കേ​ര​ളം കാ​ണു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ ഉ​രു​ൾ​ബാ​ധി​ത​രെ ചേ​ർ​ത്തു​പി​ടി​ക്കാ​നും അ​വ​ർ​ക്ക് ആ​ശ്വാ​സ​മേ​കാ​നും മ​ല​യാ​ളി​ക​ൾ ഒ​ന്നി​ച്ചു. അ​തി​ന് ക​ക്ഷി​രാ​ഷ്ട്രീ​യ​മോ മ​ത-​ജാ​തി വ്യ​ത്യാ​സ​ങ്ങ​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ചു​രം​ക​യ​റി ദു​രി​ത​ബാ​ധി​ത​രെ ചേ​ർ​ത്തു​പി​ടി​ച്ച പ്ര​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​ന്ത്യ​ൻ യൂ​നി​യ​ൻ മു​സ്‍ലിം ലീ​ഗ്.

പ്രി​യ​പ്പെ​ട്ട സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഞ​ങ്ങ​ൾ ഒ​രു ടീ​മാ​യി നി​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം മു​ത​ലു​ള്ള കാ​ര്യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു. ദു​രി​ത​ബാ​ധി​ത​ർ​ക്ക് ആ​വ​ശ്യ​മു​ള്ള എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കി ഒ​പ്പം​നി​ന്നു. പു​ന​ര​ധി​വാ​സ​ത്തി​ന് മാ​ത്ര​മാ​യി പ്ര​ത്യേ​കം ഉ​പ​സ​മി​തി​യെ നി​യോ​ഗി​ച്ചു. സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ന​സ​ഹാ​യ വി​ത​ര​ണം, ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം, ചി​കി​ത്സാ​സ​ഹാ​യം തു​ട​ങ്ങി എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്തു. 105 വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​മാ​യി​രു​ന്നു അ​തി​ൽ പ്ര​ധാ​നം. എ​ത്ര​യും വേ​ഗ​ത്തി​ൽ വീ​ടു​ക​ൾ നി​ർ​മി​ച്ച് കൈ​മാ​റു​ക​യെ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം.

എ​ല്ലാ വെ​ല്ലു​വി​ളി​ക​ളെ​യും അ​തി​ജീ​വി​ച്ച് ഇ​പ്പോ​ൾ വീ​ടു​ക​ളു​ടെ ആ​ദ്യ​ഘ​ട്ട താ​ക്കോ​ൽ കൈ​മാ​റ്റം ന​ട​ക്കു​ക​യാ​ണ്. ഈ ​ച​രി​ത്ര മു​ഹൂ​ർ​ത്ത​ത്തി​ന്റെ ഭാ​ഗ​മാ​യി ‘മാ​ധ്യ​മം’ പു​റ​ത്തി​റ​ക്കു​ന്ന സ​പ്ലി​മെ​ന്റി​ന് ആ​ശം​സ​ക​ൾ നേ​രു​ന്നു. നി​ങ്ങ​ളു​ടെ​യെ​ല്ലാം സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ തു​ട​ർ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു.

പ്ര​തീ​ക്ഷ​യു​ടെ കൈ​ത്തി​രി​യു​മാ​യ്... കെ.​കെ. അ​ഹ​മ​ദ് ഹാ​ജി (പ്ര​സി​ഡ​ന്റ്, മു​സ്‍ലിം ലീ​ഗ് വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി)

വ​യ​നാ​ടി​ന്റെ ച​രി​ത്ര​ത്തി​ലെ നൊ​മ്പ​ര അ​ധ്യാ​യ​മാ​യി മാ​റി​യ ആ ​മ​ഹാ​ദു​ര​ന്ത​ത്തി​ന്റെ ന​ടു​ക്കം ഇ​ന്നും വി​ട്ടു​മാ​റി​യി​ട്ടി​ല്ല. മ​ണ്ണും മ​ല​യും ഒ​ലി​ച്ചു​വ​ന്ന ആ ​രാ​ത്രി​യി​ല്‍ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട് പ​ക​ച്ചു​നി​ന്ന ഒ​രു ജ​ന​ത​ക്ക് മു​ന്നി​ല്‍ പ്ര​തീ​ക്ഷ​യു​ടെ കൈ​ത്തി​രി​യു​മാ​യാ​ണ് മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന നേ​തൃ​ത്വം എ​ത്തി​യ​ത്. ദു​ര​ന്ത​ത്തി​ന്റെ ആ​ഴം പു​റം​ലോ​കം അ​റി​ഞ്ഞു​തു​ട​ങ്ങി​യ​പ്പോ​ള്‍ ത​ന്നെ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി സാ​ഹി​ബും ഉ​ള്‍പ്പെ​ടെ​യു​ള്ള ഉ​ന്ന​ത നേ​താ​ക്ക​ള്‍ വ​യ​നാ​ടി​ന്റെ മ​ണ്ണി​ലെ​ത്തി​യി​രു​ന്നു.

‘ഇ​തൊ​രു വ​ലി​യ ദു​ര​ന്ത​മാ​ണ്, ദു​ര​ന്ത​ത്തി​ന്റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന നേ​തൃ​ത്വം ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ നേ​രി​ട്ട് ഏ​റ്റെ​ടു​ക്ക​ണം’ എ​ന്ന ജി​ല്ല ക​മ്മി​റ്റി​യു​ടെ അ​ഭ്യ​ർ​ഥ​ന ഹൃ​ദ​യ​പൂ​ർ​വം സ്വീ​ക​രി​ച്ച നേ​താ​ക്ക​ള്‍, ‘എ​ല്ലാ​ത്തി​നും ഞ​ങ്ങ​ള്‍ കൂ​ടെ​യു​ണ്ടാ​കും’ എ​ന്ന് ന​ല്‍കി​യ ആ ​വാ​ക്കു​ക​ളി​ല്‍ ഒ​രു ജ​ന​ത​യു​ടെ മു​ഴു​വ​ന്‍ അ​തി​ജീ​വ​ന​ത്തി​നു​ള്ള ക​രു​ത്തു​ണ്ടാ​യി​രു​ന്നു. വെ​റും ആ​ശ്വാ​സ​വാ​ക്കു​ക​ളി​ല്‍ ആ ​ദൗ​ത്യം അ​വ​സാ​നി​ച്ചി​ല്ല; അ​ന്നു​തൊ​ട്ട് ഇ​വി​ടം വ​രെ ഓ​രോ​കാ​ര്യ​ത്തി​ലും കൃ​ത്യ​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തി. ‘നി​ങ്ങ​ള്‍ ഭൂ​മി ക​ണ്ടെ​ത്തി​ക്കോ​ളൂ, ബാ​ക്കി നി​ര്‍മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ഞ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കാം’ എ​ന്ന നേ​തൃ​ത്വ​ത്തി​ന്റെ ആ​ഹ്വാ​ന​മാ​ണ് ഇ​ന്ന് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​ണി പൂ​ര്‍ത്തി​യാ​യ 51 വീ​ടു​ക​ള​ട​ങ്ങു​ന്ന സ​മ​ഗ്ര ഭ​വ​ന​സ​മു​ച്ച​യം എ​ന്ന സ്വ​പ്‌​നം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. വ​യ​നാ​ടി​ന്റെ മ​ണ്ണി​ല്‍ പു​തി​യൊ​രു പു​ല​രി സ​മ്മാ​നി​ച്ച സം​സ്ഥാ​ന മു​സ്‍ലിം ലീ​ഗ് നേ​തൃ​ത്വ​ത്തി​ന്, സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ക്കും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി സാ​ഹി​ബി​നും മ​റ്റ് നേ​താ​ക്ക​ള്‍ക്കും വ​യ​നാ​ട്ടി​ലെ ജ​ന​ത​യ്ക്ക് വേ​ണ്ടി ജി​ല്ലാ ക​മ്മി​റ്റി ഹൃ​ദ​യം​ഗ​മ​മാ​യ ന​ന്ദി​യും ക​ട​പ്പാ​ടും രേ​ഖ​പ്പെ​ടു​ത്തു​ന്നു. ഓ​രോ ഘ​ട്ട​ത്തി​ലും സ​ഹ​ക​രി​ച്ച പ്ര​വ​ര്‍ത്ത​ക​ര്‍ക്കും സു​മ​ന​സ്സു​ക​ള്‍ക്കും ഞ​ങ്ങ​ളു​ടെ സ്‌​നേ​ഹം നി​റ​ഞ്ഞ അ​ഭി​വാ​ദ്യ​ങ്ങ​ള്‍ അ​ര്‍പ്പി​ക്കു​ന്നു.

Tags:    
News Summary - Houses of love in the green shade...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.