Posted On
date_range Updated On
date_range ഷോറൂമിൽനിന്ന് കാർ മോഷണം: പ്രതി റിമാൻഡിൽ
മീനങ്ങാടി: ഷോറൂമുകളിൽനിന്ന് കാർ മോഷ്ടിച്ച കേസിൽ പിടിയിലായ ബംഗളൂരു സ്വദേശി നസീർ റിമാൻഡിൽ. ഇയാൾ മുമ്പും ഇത്തരം കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന് മീനങ്ങാടി പൊലീസ് പറഞ്ഞു. കാർ മോഷ്ടിച്ച് ഒന്നോ രണ്ടോ മാസം ഉപയോഗിച്ചശേഷം ഉപേക്ഷിക്കുകയാണ് പതിവെന്ന് ചോദ്യം ചെയ്യലിൽ നസീർ പറഞ്ഞു.
കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഷോറൂമിൽനിന്ന് മോഷ്ടിച്ച കാർ കൽപറ്റയിൽ ഉപേക്ഷിച്ച ശേഷമാണ് വാര്യാട് എത്തി മറ്റൊരു കാർ മോഷ്ടിച്ചത്. പൊലീസും നാട്ടുകാരും ജാഗ്രത പാലിച്ചില്ലായിരുന്നുവെങ്കിൽ കാർ സംസ്ഥാന അതിർത്തി കടക്കുമായിരുന്നു. അമിത വേഗതയിൽ കാർ ഓടിക്കാൻ വിദഗ്ധനാണ് നസീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.