കൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലേക്കുമുള്ള വോട്ടുയന്ത്രങ്ങളുടെയും വി.വിപാറ്റ് യന്ത്രങ്ങളുടെയും ഒന്നാംഘട്ട ക്രമീകരണം (റാന്‍ഡമൈസേഷന്‍) പൂര്‍ത്തിയായി. ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ റാന്‍ഡമൈസേഷന്‍ നിര്‍വഹിച്ചു. തെരഞ്ഞെടുപ്പ് കമീഷന്റെ ഇ.വി.എം മാനേജ്മെന്റ് സിസ്റ്റം എന്ന സോഫ്റ്റ് വെയര്‍ മുഖേനയാണ് നിയോജക മണ്ഡലങ്ങളിലേക്കുള്ള യന്ത്രങ്ങള്‍ തിരഞ്ഞെടുത്തത്.
കല്‍പറ്റ നിയോജക മണ്ഡലത്തിലെ 227 ബൂത്തുകളിലേക്കായി 270 കണ്‍ട്രോള്‍ യൂനിറ്റും ബാലറ്റ് യൂനിറ്റും 292 വി.വി പാറ്റ് മെഷീനും റാന്‍ഡമൈസ് ചെയ്തു. മാനന്തവാടി നിയോജക മണ്ഡലത്തിലെ 237 ബൂത്തുകളിലേക്കായി 282 കണ്‍ട്രോള്‍ യൂനിറ്റും ബാലറ്റ് യൂനിറ്റും 305 വിവി പാറ്റ് മെഷീനും റാന്‍ഡമൈസ് ചെയ്തു. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ 251 ബൂത്തുകളിലേക്കായി 298 കണ്‍ട്രോള്‍ യൂനിറ്റും 323 വിവി പാറ്റ് മെഷീനുമാണ് റാന്‍ഡമൈസേഷന്‍ ചെയ്തത്. മണ്ഡലം തിരിച്ചുള്ള ഇ.വി.എമ്മുകളുടെയും വിവിപാറ്റുകളുടെയും പട്ടിക ജില്ല ആസ്ഥാനങ്ങളിലെ എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്‍കി.
തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനായി ഈ ഇ.വി.എമ്മുകളും വിവിപാറ്റുകളും ബന്ധപ്പെട്ട റിട്ടേണിങ് ഓഫിസര്‍മാര്‍ക്കും അസി. റിട്ടേണിങ് ഓഫിസര്‍മാര്‍ക്കും നല്‍കും. ദേശീയ, സംസ്ഥാന അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇവ അതത് മണ്ഡലങ്ങളിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കും. സ്ഥാനാർഥികളുടെ അന്തിമപട്ടിക തയാറായ ശേഷം ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തിയ വോട്ടുയന്ത്രങ്ങളുടെയും വിവിപാറ്റുകളുടെയും പട്ടിക സ്ഥാനാർഥികൾക്ക് ലഭ്യമാക്കും. ആദ്യ റാന്‍ഡമൈസേഷന്‍ സംബന്ധിച്ച വിശദമായ നിർദേശങ്ങള്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമീഷന്റെ https://www.eci.gov.in/evm-vvpta എന്ന വെബ്സൈറ്റിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ മാന്വലില്‍ ലഭ്യമാണ്. കലക്ടറേറ്റ് എന്‍ ഐ സി ഹാളില്‍ നടന്ന റാന്‍ഡമൈസേഷനിന്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ നിജു കുര്യന്‍, നോഡല്‍ ഓഫിസര്‍ പ്രശാന്ത്, വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
സമയപരിധി
രജിസ്റ്റര്‍ ചെയ്ത ദേശീയ, സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ഥിയോ പരസ്യം സംപ്രേക്ഷണം ചെയ്യുന്ന തീയതിയുടെ മൂന്ന് ദിവസം മുമ്പ് പ്രീ സര്‍ട്ടിഫിക്കേഷന് അപേക്ഷിക്കണം. രജിസ്റ്റര്‍ ചെയ്യാത്ത രാഷ്ട്രീയ പാര്‍ട്ടിയോ ഏതെങ്കിലും വ്യക്തിയോ ആണെങ്കില്‍ പരസ്യം സംപ്രേക്ഷണം ചെയ്യുന്ന തീയതിയുടെ ഏഴ് ദിവസം മുമ്പ് പ്രീ സര്‍ട്ടിഫിക്കേഷന് അപേക്ഷിക്കണം. പ്രീ സര്‍ട്ടിഫിക്കേഷന്‍ അപേക്ഷ ലഭിച്ചാല്‍ എം.സി.എം.സി പരമാവധി ലഭിക്കുന്ന ദിവസം തന്നെ തീര്‍പ്പാക്കാന്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ രണ്ടുദിവസത്തിനകം തീരുമാനം അറിയിക്കണം.
അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങൾ
ഒരു തരത്തിലുള്ള രാഷ്ട്രീയ പരസ്യങ്ങളും തെരഞ്ഞെടുപ്പ് ദിവസവും അതിന്റെ തലേദിവസവും സംസ്ഥാന/ജില്ല എം.സി.എം.സികളുടെ മുന്‍കൂര്‍ അനുമതിയില്ലാതെ (പ്രീ സര്‍ട്ടിഫിക്കേഷന്‍) പ്രസിദ്ധീകരിക്കരുത്. അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി ലഭിക്കാന്‍ പരസ്യം പ്രസിദ്ധീകരിക്കേണ്ട തീയതിയുടെ രണ്ട് ദിവസം മുമ്പ് എം.സി.എം.സിയില്‍ അപേക്ഷ നല്‍കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.