ബന്ദിപ്പൂർ വന‍്യജീവി സങ്കേതത്തിൽനിന്ന് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ വഴിക്കടവ് സ്വദേശി അജയ് നാരായണൻ പകർത്തിയ കടുവയുടെ ചിത്രം

കൃഗന്നൂരിൽ വീണ്ടും പുലി ആടിനെ കൊന്നു; നിരീക്ഷണത്തിനായി കാമറ സ്ഥാപിച്ച് വനം വകുപ്പ്

പുൽപള്ളി: കൃഗന്നൂരിൽ ശനിയാഴ്ച വൈകീട്ട് പുലി ആടിനെ കൊന്നു. കാർത്ത്യായനി അവ്വയുടെ ആടിനെയാണ് പിടികൂടിയത്. വയലിൽ തീറ്റ തേടുന്നതിനിടെയാണ് സംഭവം. സമീപത്തെ കുറ്റികാട്ടിൽ ആടിനെ കൊന്ന നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി കബനിഗദ്ദ കരടിയിൽ മനോജിന്റെ ആടിനെയും പുലി പിടിച്ചിരുന്നു. നാട്ടുകാരുടെ സഹായത്തോടെ വനം വകുപ്പ് ജീവനക്കാർ രാത്രി തന്നെ തിരച്ചിൽ നടത്തിയതിലും ആടിനെ കണ്ടെത്താനായില്ല.

നിരീക്ഷണത്തിനായി വനം വകുപ്പ് പ്രദേശത്ത് കാമറകൾ സ്ഥാപിച്ചു.

Tags:    
News Summary - Leopard Kills Goat Again in Kregannur; Forest Department Installs Cameras for Monitoring

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.