ക​ൽ​പ​റ്റ: സം​സ്ഥാ​ന റി​മോ​ട്ട് സെ​ൻ​സി​ങ് ആ​ൻ​ഡ് എ​ൻ​വ​യ​ൺ​മെ​ന്റ് സെ​ന്റ​ർ (കെ.​എ​സ്.​ആ​ർ.​ഇ.​സി) ഉ​പ​ഗ്ര​ഹ സ​ർ​വേ​യി​ലൂ​ടെ ത​യാ​റാ​ക്കി​യ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ൽ അ​വ്യ​ക്ത​ത​ക​ൾ ധാ​രാ​ള​മു​ള്ള​ത് ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്നു. സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യു​ടെ ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള വീ​ടു​ക​ൾ, കെ​ട്ടി​ട​ങ്ങ​ൾ, മ​റ്റ് നി​ർ​മാ​ണ​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മാ​പ്പു​ക​ൾ ത​യാ​റാ​ക്കി​യ​തെ​ന്നാ​ണ് വ​നം​വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, റോ​ഡു​ക​ൾ, പു​ഴ​ക​ൾ, പ്രാ​ദേ​ശി​ക സ്ഥ​ല​പ്പേ​രു​ക​ൾ എ​ന്നി​വ മാ​പ്പി​ൽ രേ​ഖ​പ്പെ​ടു​ത്താ​ത്ത​തി​നാ​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രും ഭൂ​വു​ട​മ​ക​ളും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ണ്. ആ​കാ​ശ​ക്കാ​ഴ്ച​യി​ൽ തി​രി​ച്ച​റി​യാ​നാ​വാ​ത്ത ചെ​റി​യ വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും മാ​പ്പി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന പ​രാ​തി ഉ​യ​രു​ന്നു​ണ്ട്. ത​ങ്ങ​ൾ കരുതൽ മേഖലക്ക് അ​ക​ത്തോ പു​റ​ത്തോ എ​ന്ന​ത് ഇ​വ​രി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​ന്നു. ഉ​പ​ഗ്ര​ഹ സ​ർ​വേ​യി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഒ​രു കി​ലോ​മീ​റ്റ​ർ വാ​യു അ​ക​ലം ഭൂ​മി​യി​ൽ നാ​ലു കി​ലോ​മീ​റ്റ​റോ​ളം ദൂ​രം വ​രു​മെ​ന്നാ​ണ് നി​ഗ​മ​നം. വ​ന​ത്തി​നു​ള്ളി​ലെ മ​നു​ഷ്യ​വാ​സ കേ​ന്ദ്ര​ങ്ങ​ൾ ഭൂ​പ​ട​ത്തി​ൽ ജ​ന​വാ​സ മേ​ഖ​ല​ക​ളാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. അ​വ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ണ​ക്കാ​ക്കു​ക​യാ​ണി​പ്പോ​ൾ.

തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ം കരുതൽ മേഖലയി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും സ​ർ​വേ പ്ലോ​ട്ടു​ക​ളു​ടെ പ​ട്ടി​ക റി​പ്പോ​ർ​ട്ടി​ൽ ന​ൽ​കി​യി​ട്ടി​ല്ല. അ​തി​നാ​ൽ, ഏ​തൊ​ക്കെ ഭാ​ഗ​ങ്ങ​ളാ​ണ് ഉ​ൾ​​പ്പെ​ടു​ക​യെ​ന്ന് വ്യ​ക്ത​മ​ല്ല. റി​പ്പോ​ർ​ട്ടി​ലെ മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യു​ടെ ഭൂ​പ​ട​ത്തി​ൽ ബ്ലോ​ക്ക് ന​മ്പ​റു​ക​ളും ഇ​ല്ല. സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട പ​ല കെ​ട്ടി​ട​ങ്ങ​ളും അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ പോ​ലും റി​പ്പോ​ർ​ട്ടി​ൽ ഒ​ഴി​വാ​യ​താ​യാ​ണ് വി​വ​രം. ഉ​ൾ​വ​ന ഗ്രാ​മ​ങ്ങ​ളാ​യ ചെ​ട്ട്യാ​ല​ത്തൂ​ർ, സു​ൽ​ത്താ​ൻ ബ​ത്തേ​രി-​പു​ൽ​പ​ള്ളി റോ​ഡ​രി​കി​ലെ ചെ​ത​ല​യം തു​ട​ങ്ങി​യ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളും ഭൂ​പ​ട​ത്തി​ലി​ല്ലെ​ന്ന പോ​രാ​യ്മ​യും ഈ ​പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​നു​ണ്ട്.

ഓ​രോ വി​ല്ലേ​ജി​ലെയും പ​ല സ​ർ​വേ ന​മ്പ​റു​ക​ളി​മുള്ള ഭൂ​മി​യെ പൂ​ർ​ണ​മാ​യും ചി​ല​തി​നെ ഭാ​ഗി​ക​മാ​യും ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി ഇ​പ്പോ​ൾ ത​യാ​റാ​ക്കി​യ ഭൂ​പ​ട റി​പ്പോ​ർ​ട്ടി​ൽ കാ​ണു​ന്നു. എ​ന്നാ​ൽ, ഭാ​ഗി​ക​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ ഭാ​ഗ​ത്തെ സം​ബ​ന്ധി​ച്ച് സാ​ധ​ര​ണ​ക്കാ​ർ​ക്ക് മ​ന​സ്സിലാ​കു​ന്ന വി​ധ​ത്തി​ലു​ള്ള കൃ​ത്യ​മാ​യ സൂ​ച​ന​ക​ളി​ല്ല. ഭൂ​മി​യി​ൽ അ​തി​ർ​ത്തി രേ​ഖ​പ്പെ​ടു​ത്തി അ​ട​യാ​ള​ങ്ങ​ൾ സ്ഥാ​പി​ച്ചാ​ൽ മാ​​ത്ര​മാ​ണ് ജ​ന​ങ്ങ​ൾ​ക്ക് കരുതൽ മേഖല സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത ല​ഭി​ക്കൂ. വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളു​ടെ കരുതൽ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​രു​ടെ വ​സ്തു​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് അ​നു​വ​ദി​ച്ച 10 ദി​വ​സ​മെ​ന്ന സ​മ​യ​പ​രി​ധി നീ​ട്ടി​ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.

Tags:    
News Summary - Ambiguity in buffer zone report; A serious concern

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.