രാ​ത്രി​യി​ലും ന​ട​ക്കു​ന്ന ക​ൽ​പ​റ്റ ടൗ​ൺ​ഷി​പ്പ് നി​ർ​മാ​ണ പ്ര​വൃ​ത്തി​

വീ​ടു​ക​ളി​ൽ വി​ള്ള​ൽ വീ​ണ​ത് ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്നു

ക​ൽ​പ​റ്റ: മു​ണ്ട​ക്കൈ ഉ​രു​ൾ​ദു​ര​ന്ത​ത്തി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ക​ൽ​പ​റ്റ​യി​ലെ ടൗ​ൺ​ഷി​പ്പി​ലെ വീ​ടു​ക​ളി​ൽ താ​മ​സം തു​ട​ങ്ങു​ന്ന​ത് വൈ​കു​ന്നു. മു​ഖ്യ​മ​​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത 178 വീ​ടു​ക​ളി​ൽ​പോ​ലും സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ത്ത​ത് പ്ര​തി​പ​ക്ഷം തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച​യാ​ക്കി​യി​രു​ന്നു. വി​ഷു​വി​ന് മു​മ്പു​ത​ന്നെ അ​തി​ജീ​വി​ത​ർ​ക്ക് വീ​ടു​ക​ളി​ൽ താ​മ​സം തു​ട​ങ്ങ​നാ​കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി ഇ​തി​ന് മ​റു​പ​ടി​യും ന​ൽ​കി. വി​ഷു ക​ഴി​ഞ്ഞി​ട്ടും കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​വി​ടെ താ​മ​സം തു​ട​ങ്ങ​നാ​യി​ട്ടി​ല്ല.

ക​ൽ​പ​റ്റ എ​ൽ​സ്റ്റ​ൺ എ​സ്റ്റേ​റ്റി​ലാ​ണ് സ​ർ​ക്കാ​ർ ടൗ​ൺ​ഷി​പ് ഒ​രു​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി മേ​യ് 20ന​കം ത​ങ്ങ​ൾ​ക്ക് കൈ​മാ​റ​ണ​മെ​ന്ന് അ​തി​ജീ​വി​ത​ർ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തോ​ട് ക​ഴി​ഞ്ഞ ദി​വ​സം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഫെ​യ്സ് വ​ണ്ണി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന 178 വീ​ടു​ക​ൾ അ​ടു​ത്ത മ​ഴ​ക്കു മു​ൻ​പേ കൈ​മാ​റ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഫെ​യ്സ് വ​ൺ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന​ശേ​ഷ​മാ​ണ് ജി​ല്ല ഭ​ര​ണ​കൂ​ട​ത്തെ സ​മീ​പി​ച്ച​ത്. വി. ​ര​മേ​ഷ്, ആ​ർ. ബ്ര​ഷ്നോ​വ്, കെ.​എ​സ്. വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ക​ഴി​ഞ്ഞ മാ​ർ​ച്ച് ഒ​ന്നി​ന് 178 വീ​ടു​ക​ളു​ടെ​യും താ​ക്കോ​ൽ​ദാ​ന​വും പ​ട്ട​യം കൈ​മാ​റ്റ​വും ന​ട​ത്തി​യി​രു​ന്നു. വി​ഷു​വി​നു മു​മ്പ് താ​മ​സം തു​ട​ങ്ങാ​നാ​കു​മെ​ന്നാ​യി​രു​ന്നു ച​ട​ങ്ങി​ൽ സ​ർ​ക്കാ​റി​ന്റെ​യും ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്റെ​യും വാ​ഗ്ദാ​നം. എ​ന്നാ​ൽ ന​ട​പ്പാ​യി​ല്ല. 40 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ഇ​വി​ടെ സ്വീ​വേ​ജ് ട്രീ​റ്റ്മെ​ന്റ് പ്ലാ​ന്റി​ന്റെ​യും കു​ടി​വെ​ള്ള വി​ത​ര​ണ ശൃം​ഖ​ല​യു​ടെ​യും പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ക​യാ​ണ്. പൈ​പ്പ്‍ലൈ​ൻ സ്ഥാ​പി​ക്ക​ലും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​ഞ്ച് സോ​ണു​ക​ളി​ലു​മാ​യി 10 പ്ലാ​ൻ​റു​ക​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. നാ​ലാം സോ​ണി​ലെ കു​ടി​വെ​ള്ള സം​ഭ​ര​ണി​യി​ൽ​നി​ന്ന് വീ​ടു​ക​ളി​ലേ​ക്കു​ള്ള പൈ​പ്പ്‍ലൈ​ൻ സ്ഥാ​പി​ക്ക​ലും ന​ട​ക്കു​ന്നു​ണ്ട്. ഒ​ന്ന്, മൂ​ന്ന്, നാ​ല് സോ​ണു​ക​ളി​ൽ വീ​ടു​ക​ളു​ടെ മി​നു​ക്കു​പ​ണി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. നി​ല​വി​ൽ അ​തി​ജീ​വി​ത​ർ സ​ർ​ക്കാ​ർ ഒ​രു​ക്കി​യ വാ​ട​ക വീ​ടു​ക​ളി​ലാ​ണ് ക​ഴി​യു​ന്ന​ത്. പ​ല വീ​ട്ടു​ട​മ​ക​ളും വാ​ട​ക കൂ​ട്ട​ണ​മെ​ന്ന് അ​തി​ജീ​വി​ത​രോ​ട് ആ​വ​ശ്യ​​പ്പെ​ടു​ന്നു​മു​ണ്ട്. ഇ​നി​യും ടൗ​ൺ​ഷി​പ്പി​ലെ വീ​ടു​ക​ളി​ൽ​താ​മ​സം തു​ട​ങ്ങു​ന്ന​ത് വൈ​കു​ക​യാ​ണെ​ങ്കി​ൽ ത​ങ്ങ​ളു​ടെ ജീ​വി​തം ഏ​റെ പ്ര​യാ​സ​ക​ര​മാ​വു​മെ​ന്നാ​ണ് അ​തി​ജീ​വി​ത​ർ പ​റ​യു​ന്ന​ത്. അ​തി​നി​ടെ ഫേ​സ് വ​ണ്ണി​ലെ എ​ട്ട്, ഏ​ഴ് വീ​ടു​ക​ളി​ൽ ടെ​റ​സി​ൽ വി​ള്ള​ൽ വീ​ണ​തും ഉ​ള്ളി​ലേ​ക്ക് മ​ഴ​യ​ത്ത് വെ​ള്ളം കി​നി​ഞ്ഞി​റ​യ​തും ആ​​ശ​ങ്ക​ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ടൗ​ൺ​ഷി​പ്പി​ൽ രാ​ത്രി​യി​ല​ട​ക്കം നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ക​യാ​ണ്. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​യാ​ണ് പ​ദ്ധ​തി​യു​ടെ ക​രാ​റു​കാ​ർ.

നേ​ര​ത്തെ, പ്ര​തി​ദി​നം 1500ല​ധി​കം തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​യി​രു​ന്നു ടൗ​ൺ​ഷി​പ്പി​ലെ പ​ണി​ക​ൾ. എ​ന്നാ​ൽ, ആ​ദ്യ​ഘ​ട്ട ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ നി​ർ​മാ​ണം മ​ന്ദ​ഗ​തി​യി​ലാ​യി. സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്റെ അ​വ​സാ​ന​മാ​യ​തി​നാ​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി റോ​ഡ് നി​ർ​മാ​ണ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തി​നാ​ൽ ഊ​രാ​ളു​ങ്ക​ലി​ന് തൊ​ഴി​ലാ​ളി​ക​ളെ അ​വി​ട​ങ്ങ​ളി​ലേ​ക്ക് വി​ന്യ​സി​ക്കേ​ണ്ടി വ​ന്നു. ഇ​താ​ണു പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കി​യ​ത്.

ഇ​തി​നി​ട​യി​ലാ​ണു തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. അ​തോ​ടെ, ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​ല തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ഇ​തോ​ടെ​യാ​ണു പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​ത്. അ​തേ​സ​മ​യം, വീ​ടു​ക​ൾ​ക്കു​വേ​ണ്ട കു​ടി​വെ​ള്ള​മ​ട​ക്ക​മു​ള്ള കേ​ന്ദ്രീ​കൃ​ത സം​വി​ധാ​ന​ങ്ങ​ളു​ടെ പ​ണി പൂ​ർ​ത്തി​യാ​യെ​ന്നും മേ​യ് 20ന് ​മു​മ്പ് ത​ന്നെ പൂ​ർ​ണ​മാ​യും ആ​ളു​ക​ളെ താ​മ​സി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഊ​രാ​ളു​ങ്ക​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags:    
News Summary - Cracks in houses cause concern

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.