പ്രതീകാത്മക ചിത്രം

സമ്പൂര്‍ണ പോര്‍ട്ടലില്‍ കൃത്രിമം: അധ്യാപകനെതിരെ ഐ.ടി നിയമപ്രകാരം നടപടിക്ക് സാധ്യത

ക​ല്‍പ​റ്റ: അ​ധ്യാ​പ​ക ത​സ്തി​ക നി​ല​നി​ര്‍ത്താ​ന്‍ സ​മ്പൂ​ര്‍ണ പോ​ര്‍ട്ട​ലി​ല്‍ കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ തി​രി​മ​റി ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത അ​ധ്യാ​പ​ക​നെ​തി​രെ ഐ.​ടി നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കാ​ൻ സാ​ധ്യ​ത. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ൽ കോ​ട്ട​ത്ത​റ ഗ​വ. ഹൈ​സ്‌​കൂ​ളി​ലെ മ​ല​യാ​ളം അ​ധ്യാ​പ​ക​ൻ ശ്രീ​ജേ​ഷ് ബി. ​നാ​യ​ർ ഗു​രു​ത​ര അ​ച്ച​ട​ക്ക​ലം​ഘ​നം ന​ട​ത്തി​യെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

തു​ട​ര്‍ന്ന് 2026 ഫെ​ബ്രു​വ​രി 16ന് ​സ​ർ​വി​സി​ല്‍നി​ന്ന് ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ (ഡി.​ഡി.​ഇ) സ​സ്‌​പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. സ​മ്പൂ​ര്‍ണ പോ​ര്‍ട്ട​ലി​ല്‍ (സ്‌​കൂ​ളു​ക​ളി​ലെ മു​ഴു​വ​ന്‍ കു​ട്ടി​ക​ളു​ടെ​യും സ​മ്പൂ​ര്‍ണ വി​വ​ര​ങ്ങ​ള്‍ ഡി​ജി​റ്റ​ല്‍ രൂ​പ​ത്തി​ല്‍ സൂ​ക്ഷി​ക്കു​ന്ന ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള സോ​ഫ്റ്റു​വെ​യ​ര്‍) വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മേ​ല​ധി​കാ​രി​ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് അ​ധ്യാ​പ​ക​ൻ തി​രു​ത്തി​യ​ത്.

മ​ല​യാ​ളം അ​ധ്യാ​പ​ക ത​സ്തി​ക നി​ല​നി​ര്‍ത്താ​നാ​യി കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കൃ​ത്രി​മം ന​ട​ത്തു​ന്ന​തി​നാ​യി​രു​ന്നു ഇ​ത്. 2025-26 അ​ധ്യ​യ​ന വ​ര്‍ഷ​ത്തി​ലാ​ണ് എ​ട്ടാം ക്ലാ​സ് കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കൃ​ത്രി​മം ന​ട​ത്തി​യ​ത്. കോ​ട്ട​ത്ത​റ ഗ​വ. ഹൈ​സ്‌​കൂ​ളി​ലെ എ​സ്.​ഐ.​ടി.​സി ചാ​ര്‍ജ് വ​ഹി​ക്കു​ന്ന മ​ല​യാ​ളം അ​ധ്യാ​പ​ക​നാ​യി​രു​ന്നു ഇ​യാ​ൾ. സ്‌​കൂ​ള്‍ പി.​ടി.​എ, സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി (എ​സ്.​എം.​സി), കേ​ര​ള അ​റ​ബി​ക് ടീ​ച്ചേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ (കെ.​എ.​ടി.​എ​ഫ്) ജി​ല്ല ക​മ്മി​റ്റി, തി​രി​മ​റി​ക്ക് വി​ധേ​യ​രാ​യ കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള്‍, സ്‌​കൂ​ളി​ലെ 13 അ​ധ്യാ​പ​ക​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് അ​ധ്യാ​പ​ക​നെ​തി​രെ ജി​ല്ല​യി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ അ​ധി​കാ​രി​ക​ള്‍ക്ക് പ​രാ​തി ന​ല്‍കി​യ​ത്.

ഒ​ന്നാം ഭാ​ഷ​യാ​യി അ​റ​ബി പ​ഠി​ക്കാ​ന്‍ പേ​ര് ന​ല്‍കി​യ എ​ട്ടാം ക്ലാ​സി​ലെ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ​യോ കു​ട്ടി​ക​ളു​ടെ​യോ ക്ലാ​സ് അ​ധ്യാ​പ​ക​ന്റെ​യോ പ്ര​ധാ​നാ​ധ്യാ​പ​ക​ന്റെ​യോ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ അ​റ​ബി​യി​ല്‍നി​ന്ന് മ​ല​യാ​ള​ത്തി​ലേ​ക്ക് മാ​റ്റി സ​മ്പൂ​ര്‍ണ പോ​ര്‍ട്ട​ലി​ല്‍ കൃ​ത്രി​മം ന​ട​ത്തി​യ​ത്.

കു​ട്ടി​ക​ളെ അ​റ​ബി​യി​ല്‍നി​ന്ന് മ​ല​യാ​ള​ത്തി​ലേ​ക്ക് മാ​റ്റി​യ​തോ​ടെ അ​ധ്യാ​പ​ക ത​സ്തി​ക സു​ര​ക്ഷി​ത​മാ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ഇ​തേ സ്‌​കൂ​ളി​ല്‍ യു.​പി വി​ഭാ​ഗം വ​രെ അ​റ​ബി ഒ​ന്നാം ഭാ​ഷ​യാ​യി പ​ഠി​ച്ച 22 കു​ട്ടി​ക​ളി​ല്‍ അ​ഞ്ചു​പേ​രെ​യാ​ണ് ത​സ്തി​ക നി​ല​നി​ര്‍ത്താ​ന്‍ സ​മ്പൂ​ര്‍ണ​യി​ല്‍ കൃ​ത്രി​മം​ന​ട​ത്തി മാ​റ്റി​യ​ത്. തൊ​ട്ട​ടു​ത്ത് ഹൈ​സ്‌​കൂ​ളു​ക​ളു​ള്ള ഏ​ച്ചോം, നീ​ര്‍വാ​രം, തെ​ക്കും​ത​റ, ക​രി​ങ്കു​റ്റി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്ന് ഗോ​ത​വ​ർ​ഗ കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല്‍ ചേ​ര്‍ത്ത് ത​സ്തി​ക നി​ല​നി​ര്‍ത്താ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

വി​വാ​ദ​മാ​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍ (ഡി.​ഇ.​ഒ) ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള​ട​ക്കം ശേ​ഖ​രി​ച്ചാ​ണ് ഡി.​ഡി.​ഇ​ക്ക് റി​പ്പോ​ര്‍ട്ട് ന​ല്‍കി​യ​ത്. കൂ​ടാ​തെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വി​ജി​ല​ൻ​സ് വി​ഭാ​ഗ​വും പ​രാ​തി​ക​ൾ അ​ന്വേ​ഷി​ച്ചി​രു​ന്നു.

പ്ര​ധാ​ന​ധ്യാ​പ​ക​ർ കൈ​കാ​ര്യം​ചെ​യ്യേ​ണ്ട അ​തീ​വ ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള സ​മ്പൂ​ർ​ണ പോ​ർ​ട്ട​ലി​ൽ അ​ധ്യാ​പ​ക​ൻ ത​ന്നി​ഷ്ട​പ്ര​കാ​രം ഡാ​റ്റ​ക​ളി​ൽ തി​രി​മ​റി ന​ട​ത്തി​യ സം​ഭ​വം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ക​ർ​ശ​ന തു​ട​ർ​ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ നി​രീ​ക്ഷ​ണം. ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​റു​ടെ ഡി​ജി​റ്റ​ൽ തെ​ളി​വ​ട​ക്ക​മു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലെ ഐ.​ടി. നി​യ​മ വ്യ​വ​സ്ഥ​ക​ളി​ലു​ള്ള ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പം ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത് ഏ​റെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് വ​കു​പ്പ് കാ​ണു​ന്ന​ത്. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഐ.​ടി നി​യ​മ​വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം അ​ധ്യാ​പ​ക​നെ​തി​രെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് തു​ട​ർ​ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്ന​ത്.

ഇ​തി​ന് മു​മ്പും ഇ​തേ അ​ധ്യാ​പ​ക​ന്‍ അ​റ​ബി പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍ഥി​ക​ളെ മ​ല​യാ​ള​ത്തി​ലേ​ക്ക് മാ​റ്റി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൈ​റ്റ് ജി​ല്ല കോ​ര്‍ഡി​നേ​റ്റ​ര്‍ ഇ​ദ്ദേ​ഹ​ത്തെ എ​സ്.​ഐ.​ടി.​സി സ്ഥാ​ന​ത്ത് നി​ന്ന് മു​ന്‍ വ​ര്‍ഷ​ങ്ങ​ളി​ല്‍ മാ​റ്റി​നി​ര്‍ത്തി​യി​രു​ന്നു. ത​സ്തി​ക ഉ​റ​പ്പാ​ക്കാ​നാ​യി ഏ​ച്ചോം, നീ​ര്‍വാ​രം, തെ​ക്കും​ത​റ, ക​രി​ങ്കു​റ്റി പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നു​ള്ള കു​ട്ടി​ക​ളെ ഈ ​അ​ധ്യാ​പ​ക​ന്‍ സ്വ​ന്തം ചെ​ല​വി​ലാ​യി​രു​ന്നു സ്‌​കൂ​ളി​ലെ​ത്തി​ച്ചി​രു​ന്ന​ത്. അ​ധ്യാ​പ​ക ത​സ്തി​ക​ക്കു​ള്ള ഫി​ക്‌​സേ​ഷ​ന്‍ ഉ​റ​പ്പാ​യ​തോ​ടെ കു​ട്ടി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​ത് നി​ര്‍ത്തി. ഇ​ക്കാ​ര​ണം കൊ​ണ്ട് ത​ന്നെ പാ​ദ​വാ​ര്‍ഷി​ക പ​രീ​ക്ഷ കോ​ട്ട​ത്ത​റ സ്‌​കൂ​ളി​ല്‍നി​ന്ന് എ​ഴു​താ​നും ഈ ​കു​ട്ടി​ക​ള്‍ക്ക് ക​ഴി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

Tags:    
News Summary - Manipulation on Sampurna portal: Possible action against teacher under IT Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.