തെരുവുനായുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ ഫാത്തിമ
Posted On
date_range Updated On
date_range സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അഡ്മിറ്റായ യുവതിയെ നായ് ആക്രമിച്ചു; വീണ് തലക്ക് പരിക്കേറ്റു
പനമരം (വയനാട്): തെരുവുനായുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഓടിയ വീട്ടമ്മക്ക് വീണ് പരിക്കേറ്റു. പനമരം പച്ചിലക്കാട് വരിയിൽ നൗഷാദിന്‍റെ ഭാര്യ ഫാത്തിമക്കാണ് (35) വീണ് പരിക്കേറ്റത്.
കഴിഞ്ഞ വ്യാഴാഴ്ച മുതൽ പനി ബാധിച്ച് പനമരം സർക്കാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു ഫാത്തിമ. ഞായറാഴ്ച ഉച്ചക്ക് ചൂടുവെള്ളം എടുക്കാൻ സമീപത്തെ കടയിലേക്ക് വരുന്നതിനിടെയാണ് നായ് ആക്രമിച്ചത്. പിറകിൽനിന്ന് നായ് കടിക്കാൻ വന്നപ്പോൾ ഫാത്തിമ ഓടി. ഇതിനിടയിലാണ് വീണത്.
തലക്ക് പരിക്കേറ്റ ഫാത്തിമക്ക് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചികിത്സ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.