*ജില്ലതല ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രന്‍ നിർവഹിച്ചു കൽപറ്റ: കൃഷിയെ അഭിമാനമായി കാണുന്ന ജനതയെ വാര്‍ത്തെടുക്കുന്നതുവഴി കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത നേടാന്‍ സാധിക്കുമെന്ന് വനം-വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രന്‍. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടത്തുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ഓണ്‍ലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങളില്‍ കാര്‍ഷിക അവബോധം, കാര്‍ഷിക സംസ്‌കാരം എന്നിവ വളര്‍ത്തിയെടുക്കാനുള്ള പദ്ധതിയാണിത്. ഓരോ വീടുകളിലും കൃഷി വ്യാപിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം വളര്‍ത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയില്‍ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പദ്ധതിയാണിത്. എ.പി.ജെ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പച്ചക്കറിത്തൈ വിതരണം ജില്ല കലക്ടര്‍ എ. ഗീത നിർവഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എ.എഫ്. ഷേര്‍ലി പദ്ധതി വിശദീകരിച്ചു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ ഉഷ തമ്പി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. വിജോള്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (ഇ.ടി) ജി. മുരളീധര മേനോന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ് മത്തായി, ആര്‍.എ.ആര്‍.എസ് അമ്പലവയല്‍ അസോസിയറ്റ് ഡയറക്ടര്‍ ഡോ. കെ. അജിത് കുമാര്‍, കെ.വി.കെ അസോസിയേറ്റ് പ്രഫസര്‍ എന്‍.ഇ. സഫിയ, ജില്ല കാര്‍ഷിക വികസന സമിതി അംഗം ഡോ. അമ്പി ചിറയില്‍, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. WEDWDL3 കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടത്തുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം വനം വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രൻ ഓൺലൈനായി നിർവഹിക്കുന്നു മാസ്ക് ധരിക്കാത്തവർക്കെതിരെ ശിക്ഷാനടപടി -കലക്ടർ കൽപറ്റ: മാസ്ക് ധരിക്കാത്തവർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടർ എ. ഗീത അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപന തോത് കൂടിവരുന്ന സാഹചര്യത്തിൽ പൊതു ഇടങ്ങളിലും ആളുകൾ കൂട്ടംകൂടി നിൽക്കുന്ന സ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും യാത്രാവേളകളിലും മാസ്കിന്റെ ഉപയോഗം നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം കുറക്കുന്നതിനായി എല്ലാവരും മാസ്ക് നിർബന്ധമായും ധരിക്കേണ്ടതാണെന്ന് കലക്ടർ പറഞ്ഞു. വയനാട് ഡി.ഡി.ഇ ഓഫിസ് ചട്ടലംഘനങ്ങളുടെ കേന്ദ്രം -എൻ.ജി.ഒ അസോ. കൽപറ്റ: വയനാട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസ് നിയമവിരുദ്ധ ഉത്തരവുകളിലൂടെ ചട്ടലംഘനങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. ഏറ്റവും ഒടുവിൽ ഇറങ്ങിയ സ്ഥലംമാറ്റ ഉത്തരവിൽ ചട്ടങ്ങളും നിയമങ്ങളുമെല്ലാം കാറ്റിൽ പറത്തിയിരിക്കുന്നു. പൊതു സ്ഥലംമാറ്റത്തിൽ ഉൾപ്പെട്ട ജീവനക്കാരെ നാലുമാസം പോലും പൂർത്തിയാക്കുന്നതിനുമുമ്പ് പഴയ ലാവണത്തിലേക്ക് തന്നെ മാറ്റിയിരിക്കുകയാണ്. അഞ്ചു വർഷത്തിൽ കൂടുതൽ ഒരു ജീവനക്കാരൻ ഒരു ഓഫിസിൽ ജോലി ചെയ്യാൻ പാടില്ലെന്ന നിയമം നിലനിൽക്കുന്ന സാഹചര്യത്തിൽ നടത്തിയ ഈ ഉത്തരവ് സംശയം ജനിപ്പിക്കുന്നതാണ്. കുറച്ചു കാലങ്ങളായി ഉപഡയറക്ടറുടെ ഓഫിസിൽ വഴിവിട്ട കാര്യങ്ങളാണ് നടക്കുന്നത്. ഇത് ചോദ്യംചെയ്ത ജീവനക്കാർക്കെതിരെ കുറ്റങ്ങൾ കെട്ടിച്ചമച്ച് വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റി ദ്രോഹിക്കുന്നു. ഇത്തരത്തിലുള്ള നടപടികളിൽ മടുത്താണ് മുൻ ഡി.ഡി.ഇ സ്വയം വിരമിക്കൽ വാങ്ങി പോയത്. തുടർന്ന് ചാർജെടുത്ത എ.പി.എഫ്.ഒ കടുത്ത മാനസിക സമ്മർദത്തിൽ അടിപ്പെട്ട് ചികിത്സ തേടി അവധിയിൽ പ്രവേശിച്ചു. വഴിവിട്ട നടപടികൾക്ക് കൂട്ടുനിൽക്കാത്ത ജീവനക്കാരെ സമ്മർദത്തിലാക്കി പീഡിപ്പിക്കുന്നു. അനുകൂല കോടതിവിധി നേടിയിട്ടും ജീവനക്കാരന് നീതി ലഭ്യമാക്കാത്ത സാഹചര്യത്തിൽ കുടുംബം കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത ജില്ല പ്രസിഡന്റ് മോബിഷ് പി. തോമസ് പറഞ്ഞു. ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു. സി.ആർ. അഭിജിത്ത്, ഗ്ലോറിൻ സെക്വീര, ഇ.വി. ജയൻ, ബി. സുനിൽകുമാർ, റഹ്മത്തുല്ല, ജോസ് പിയൂസ്, ലിതിൻ മാത്യു, ഇ.വി. ജയശ്രീ, ബാബു തോമസ് എന്നിവർ സംസാരിച്ചു. WEDWDL4 ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിനു മുന്നിൽ എൻ.ജി.ഒ അസോസിയേഷൻ നടത്തിയ പ്രതിഷേധം ജില്ല പ്രസിഡന്റ് മോബിഷ് പി. തോമസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.