ക​ൽ​പ​റ്റ​യി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ടി. ​സി​ദ്ദീ​ഖ് മു​ണ്ടേ​രി മ​ര​വ​യ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ രാ​വി​ലെ മ​റ്റു​ള്ള​വ​ർ​ക്കൊ​പ്പം ജോ​ഗി​ങി​ൽ 

നിയമസഭ തെരഞ്ഞെടുപ്പ്; ചൂടിൽ വാടാതെ സ്ഥാനാർഥികൾ

ക​ൽ​പ​റ്റ: ജി​ല്ല​യി​ലി​പ്പോ​ൾ വേ​ന​ലി​ന് ക​ന​ത്ത ചൂ​ടാ​ണ്. ഉ​ച്ച​യാ​കു​മ്പോ​ൾ പു​റ​ത്തി​റ​ങ്ങാ​ൻ​പോ​ലും വ​യ്യ. പ​ക്ഷേ മു​ന്ന​ണി​ക​ളെ​യും സ്ഥാ​നാ​ർ​ഥി​ക​ളെ​യും ചൂ​ട് ത​ള​ർ​ത്തു​ന്നേ​യി​ല്ല. ഇ​നി ആ​കെ ഒ​മ്പ​തു​ദി​വ​സ​ങ്ങ​ൾ കൂ​ടി​യാ​ണ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള​ത്. ഏ​റ്റ​വും കു​റ​വ് പ്ര​ചാ​ര​ണ ദി​വ​സം കി​ട്ടു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​യ​തി​നാ​ൽ പ​ര​മാ​വ​ധി ആ​ളു​ക​ളി​ലേ​ക്ക് സ്ഥാ​നാ​ർ​ഥി​യു​ടെ വി​വ​ര​ങ്ങ​ൾ എ​ത്തി​ക്കാ​നു​ള്ള പെ​ടാ​പാ​ടി​ലാ​ണ് എ​ല്ലാ​വ​രും

പി.​കെ. അ​നി​ൽ​കു​മാ​ർ

ക​ൽ​പ​റ്റ: സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച് ആ​ദ്യ​ദി​നം ത​ന്നെ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച ക​ൽ​പ​റ്റ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. അ​നി​ൽ​കു​മാ​റി​ന്റെ ര​ണ്ടാം​ഘ​ട്ട​ത്തി​ലെ വാ​ഹ​ന പ​ര്യ​ട​ന ജാ​ഥ​ക്ക് വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. തി​ങ്ക​ളാ​ഴ്ച മൂ​ന്നാം ദി​ന ജാ​ഥ പു​ത്തൂ​ർ​വ​യ​ലി​ൽ നി​ന്നാ​ണ് ആ​രം​ഭി​ച്ച​ത്. ആ​നോ​ത്ത്, ആ​റാം മൈ​ൽ, പൊ​ഴു​ത​ന, ക​ല്ലൂ​ർ, വൈ​ത്തി​രി, കോ​ളി​ച്ചാ​ൽ, ത​ളി​പ്പു​ഴ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യും ജാ​ഥ സ​ഞ്ച​രി​ച്ചു. ത​ളി​മ​ല, ചേ​ലോ​ട് എ​സ്റ്റേ​റ്റ്, ചു​ണ്ടേ​ൽ​ടൗ​ൺ, ചു​ണ്ടേ​ൽ എ​സ്റ്റേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം ന​ടു​പ്പാ​റ​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച ജാ​ഥ സ​മാ​പി​ച്ച​ത്. ​

ടി. ​സി​ദ്ദീ​ഖ്

ക​ല്‍പ​റ്റ: ക​ൽ​പ​റ്റ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ടി. ​സി​ദ്ദീ​ഖ് മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും സ്വ​ന്തം നി​ല​യി​ല്‍ ആ​വി​ഷ്‌​ക്ക​രി​ച്ച് യാ​ഥാ​ര്‍ഥ്യ​മാ​ക്കി​യ പ​ദ്ധ​തി​ക​ളു​മാ​ണ് പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​യും ഉ​ന്ന​യി​ക്കു​ന്ന​ത്. നാ​ലാം ദി​വ​സ​ത്തെ പ​ര്യ​ട​നം പൊ​ഴു​ത​ന ഇ​ടി​യം​വ​യ​ലി​ല്‍ നി​ന്നാ​ണ് തു​ട​ങ്ങി​യ​ത്. മു​സ്‌​ലിം ലീ​ഗ് ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് എ​ന്‍.​കെ. റ​ഷീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് യു.​ഡി.​എ​ഫ് ചെ​യ​ര്‍മാ​ന്‍ കെ.​വി. ഉ​സ്മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​ത്തി​രി ടൗ​ണി​ലാ​യി​രു​ന്നു നാ​ലാം ദി​വ​സ​ത്തെ പ​ര്യ​ട​ന​പ​രി​പാ​ടി​ക​ള്‍ക്ക് പ​രി​സ​മാ​പ്തി​യാ​യ​ത്.

ഒ.​ആ​ർ. കേ​ളു

മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഒ.​ആ​ർ. കേ​ളു​വി​ന്റെ പ്ര​ചാ​ര​ണം പു​രോ​ഗ​മി​ക്കു​ന്നു. ത​ല​പ്പു​ഴ ക​മ്പ​മ​ല​യി​ലെ തേ​യി​ല​ത്തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളോ​ട് വോ​ട്ടു​തേ​ടി. ആ​റാ​ട്ടു​ത​റ, വ​ട്ട​ർ​ക്കു​ന്ന്‌, പാ​ലാ​ക്കു​ളി, ത​വി​ഞ്ഞാ​ൽ ചു​ങ്കം, കാ​പ്പാ​ട്ടു​മ​ല, വെ​ൺ​മ​ണി, ആ​റോ​ല എ​ന്നി​വി​ട​ങ്ങി​ലെ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തു. സ്‌​ത്രീ​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ വ​ലി​യ പ​ങ്കാ​ളി​ത്ത​മാ​ണ്‌ ഓ​രോ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത്‌ മു​ത​ൽ എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും. വൈ​കീ​ട്ട് നാ​ലി​ന്‌ മാ​ന​ന്ത​വാ​ടി​യി​ൽ റോ​ഡ് ഷോ​യി​ലും പ​ങ്കെ​ടു​ക്കും.

ഉ​ഷാ വി​ജ​യ​ൻ

മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​ഷ വി​ജ​യ​ന്റെ തി​ങ്ക​ളാ​ഴ്ച​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം രാ​വി​ലെ ഒ​മ്പ​തു മ​ണി​ക്ക് അ​ഞ്ച്കു​ന്നി​ൽ​നി​ന്ന് ആ​രം​ഭി​ച്ചു. മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി. ​മ​മ്മൂ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ര​ക്കാ​മ​ല, കാ​പ്പും​കു​ന്ന്, പീ​ച്ച​ങ്കോ​ട്, ദ്വാ​ര​ക, തോ​ണി​ച്ചാ​ൽ, പാ​ല​മൊ​ക്ക്, എ​ള്ളു​മ​ന്ദം എ​ന്നി​വ​ട​ങ്ങ​ളി​ൽ ഊ​ഷ്മ​ള വ​ര​വേ​ൽ​പാ​ണ് സ്ഥാ​നാ​ർ​ഥി​ക്ക് ല​ഭി​ച്ച​ത്. പി.​കെ. ജ​യ​ല​ക്ഷ്മി, എ​ച്ച്.​ബി. പ്ര​ദീ​പ് മാ​സ്റ്റ​ർ, എ​ൻ.​കെ. വ​ർ​ഗീ​സ്, പ​ട​യ​ൻ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ്ത്രീ​ക​ള​ട​ക്കം ജ​ന​ക്കൂ​ട്ട​മ​ണ് സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ക്കാ​നെ​ത്തു​ന്ന​ത്. 

Tags:    
News Summary - Assembly elections: Candidates survive the heat wave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.