മാനന്തവാടി പ്രിയദർശിനി ഉന്നതിയിൽ സംഘടിപ്പിച്ച വോട്ടർ അവബോധ പരിപാടി

ജില്ലയിലെങ്ങും വോട്ടര്‍ ബോധവത്കരണം

കൽപറ്റ: വോട്ടര്‍ അവബോധം ശക്തിപ്പെടുത്തുന്നതിനായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സ്വീപ് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. വെങ്ങപ്പള്ളി പഞ്ചായത്തിലെ നായാടിപ്പൊയില്‍ ഉന്നതിയില്‍ നടത്തിയ ബോധവത്കരണ പരിപാടിയില്‍ ഡെപ്യൂട്ടി കലക്ടര്‍ എം.കെ. ഇന്ദു, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ ജി. പ്രമോദ്, വൈത്തിരി സ്വീപ് നോഡല്‍ ഓഫിസര്‍ ദിലീപ്, ടി.ഇ.ഒ വിനോയ് സെബാസ്റ്റ്യന്‍, ഊരുമൂപ്പന്‍ കേശവന്‍ എന്നിവര്‍ സംസാരിച്ചു.

മാനന്തവാടിയിലെ ഗോദാവരി എഫ്.ആര്‍.സി ഉന്നതിയിലും പ്രിയദര്‍ശിനി ഉന്നതിയിലും വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചു. മാനന്തവാടി എല്‍.ആര്‍ തഹസില്‍ദാര്‍ പ്രിയ ഉദ്ഘാടനം ചെയ്തു.

ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍ എം. മജീദ് അധ്യക്ഷത വഹിച്ചു. തവിഞ്ഞാല്‍ ടി.ഇ.ഒ ഷിജി, ഊരുമൂപ്പന്‍ സി.പി. രാജന്‍, സോഷ്യല്‍ വര്‍ക്കര്‍ രാഹുല്‍, മൃദുല എന്നിവര്‍ സംസാരിച്ചു.

അരിഞ്ചേര്‍മല ഗ്രാമത്തിലെ അലീന വായനശാലയില്‍ റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്വീപ് അംഗങ്ങളും ഗ്രാമവാസികളുമായി സംവാദിച്ചു. സ്വീപ് അംഗം അരുണ്‍ വോട്ടിങ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എല്‍.ആര്‍ തഹസില്‍ദാര്‍ എന്‍. പ്രിയ, വില്ലേജ് ഓഫീസര്‍മാരായ ദീപ, രാജേഷ്, എസ്.വി.ഒ സജേഷ്, വില്ലേജ് ഫീല്‍ഡ് അസി. വിനോദ്, ബി.എല്‍.ഒ ഉണ്ണി എന്നിവര്‍ സംസാരിച്ചു.

തരിയോട്: ഗ്രാമപഞ്ചായത്തിലെ പുലിക്കോട് ഉന്നതി കേന്ദ്രത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി വോട്ടര്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സ്വീപ് ടീം അംഗം പി.എസ്. രതീഷ് ക്ലാസെടുത്തു. സ്വീപ് ടീം അംഗം ഹംസ വോട്ടര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Tags:    
News Summary - Voter awareness campaign throughout the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.