എരുമക്കൊല്ലിയിലെ കെട്ടിടത്തിൽ 1980ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ ചുവരെഴുത്ത്

46 കൊ​ല്ല​ങ്ങ​ൾ താ​ണ്ടി​യ ഈ ​ചു​വ​രെ​ഴു​ത്തി​ലു​ണ്ട് ഇ​ന്ദി​ര​യു​ടെ ആ ​തി​രി​ച്ചു​വ​ര​വ്

കൽപറ്റ: എ​ല്ലാം ത​ക​ർ​ത്തെ​റി​ഞ്ഞ ഉ​രു​ൾ​പൊ​ട്ട​ലി​ന്റെ ഭീ​ക​ര​ത മാ​ത്ര​മ​ല്ല, കൊ​ല്ല​ങ്ങ​ൾ ഒ​രു​പാ​ടു ക​ഴി​ഞ്ഞി​ട്ടും ത​ക​രാ​ത്ത ഒ​രു ചു​വ​രെ​ഴു​ത്തി​ന്റെ ക​ഥ​കൂ​ടി പ​റ​യാ​നു​ണ്ട് വ​യ​നാ​ട്ടി​ലെ മേ​പ്പാ​ടി എ​ന്ന ദേ​ശ​ത്തി​ന്. മേ​പ്പാ​ടി ടൗ​ണി​ന​ടു​ത്ത എ​രു​മ​ക്കൊ​ല്ലി ചെ​മ്പ്ര എ​സ്റ്റേ​റ്റി​ലെ ര​ണ്ടാം ന​മ്പ​ർ പാ​ടി​യി​ലാ​ണ് 1980ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ചു​വ​രെ​ഴു​ത്ത് 46 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന​ത്. ഇ​ന്ദി​ര ഗാ​ന്ധി​ക്ക് വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​ക്ക് വ​ഴി​തു​റ​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു ഏ​ഴാ​മ​ത് ലോ​ക്സ​ഭ​യി​ലേ​ക്ക് അ​ന്നു ന​ട​ന്ന​ത്.

കോ​ഴി​ക്കാ​ട് പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ല​ത്തി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു പ​ണ്ട് ക​ൽ​പ​റ്റ​യും. സി.​പി.​എ​മ്മി​ലെ ഇ.​കെ. ഇ​മ്പി​ച്ചി​ബാ​വ​യും പ്ര​മു​ഖ സോ​ഷ്യ​ലി​സ്റ്റ് നേ​താ​വാ​യി​രു​ന്ന അ​ര​ങ്ങി​ൽ​ ​ശ്രീ​ധ​ര​നും ത​മ്മി​ലാ​യി​രു​ന്നു പ്ര​ധാ​ന പോ​രാ​ട്ടം. ഐ​ക്യ​മു​ന്ന​ണി​യു​ടെ സ്ഥാ​നാ​ർ​ഥി ജ​ന​ത​പാ​ർ​ട്ടി (ജെ.​എ​ൻ.​പി) നേ​താ​വാ​യ ​അ​ര​ങ്ങി​ൽ ​ശ്രീ​ധ​ര​ന് വേ​ണ്ടി​യാ​ണ് മേ​പ്പാ​ടി സ്വ​ദേ​ശി​യാ​യ പി.​പി. ഹം​സ ആ ​ചു​വ​രെ​ഴു​തി​യ​ത്. 7,05,630 വോ​ട്ട​ർ​മാ​രാ​യി​രു​ന്നു ആ​കെ. പൊ​രി​ഞ്ഞ പോ​രി​നൊ​ടു​വി​ൽ 40,695 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ഇ​മ്പി​ച്ചി​ബാ​വ ജ​യി​ച്ചു​ക​യ​റി.

അ​ര​ങ്ങി​ലി​ന്റെ ചി​ഹ്നം ‘ക​ല​പ്പ​യേ​ന്തി​യ ക​ർ​ഷ​ക​ൻ’ ആ​യി​രു​ന്നു. ചു​വ​രെ​ഴു​ത്തി​ലെ ചി​ഹ്ന​മ​ട​ക്കം കാ​ല​ത്തി​ന്റെ കു​ത്തൊ​ഴു​ക്കി​ൽ മാ​ഞ്ഞു​പോ​യി. ‘മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യെ വി​ജ​യി​പ്പി​ച്ചാ​ൽ ഭാ​ര​ത നാ​ടി​നാ​പ​ത്ത്...’ തു​ട​ങ്ങി​യ എ​ഴു​ത്തു​ക​ൾ തെ​ളി​മ​യോ​ടെ നി​ൽ​ക്കു​ന്നു. മൂ​ന്നു മു​റി​ക​ളു​ള്ള ഈ ​ഓ​ടു കെ​ട്ടി​ട​ത്തി​ൽ പോ​സ്റ്റ് ഓ​ഫി​സ് മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. അ​ന്ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭൂ​രി​പ​ക്ഷം നേ​ടി​യ​തോ​ടെ ഇ​ന്ദി​ര ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​യ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ 1980 ജ​നു​വ​രി 14ന് ​അ​ധി​കാ​ര​മേ​റ്റു. പി​ന്നീ​ട് കൊ​ല്ല​പ്പെ​ടു​ന്ന​തു​വ​രെ ഇ​ന്ദി​ര സ്ഥാ​ന​ത്ത് തു​ട​ർ​ന്നു. 46 കൊ​ല്ല​ങ്ങ​ൾ​ക്കി​പ്പു​റ​വും താ​ൻ എ​ഴു​തി​യ ആ ​ചു​വ​രെ​ഴു​ത്ത് ചൂ​ണ്ടി​ക്കാ​ണി​ക്കു​മ്പോ​ൾ പി.​പി. ഹം​സ​ക്കും സ​ന്തോ​ഷ​മേ​റെ.

Tags:    
News Summary - This mural, which has survived 46 years, depicts Indira's return.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.